കാത്തിരിപ്പിന് വിരാമം!! ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു…| Mohanlal And Lijo Jose Pellissery New Movie First Look Poster Malyalam

Mohanlal And Lijo Pallisery New Movie First Look Poster Malyalam: മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി -മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു. ആക്ടർ മോഹൻലാൽ തന്നെ മോഹൻലാലിൻറെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.മലയാള സിനിമ ലോകത്ത് വ്യത്യസ്തതയുടെ ദൃശ്യ വിരുന്ന് ഒരുക്കുന്ന എൽജെപി മാജിക്കിൽ നാടനവിസ്മയം ലാലേട്ടൻ ആടിത്തകർക്കുന്നത് കാണാൻ ഓരോ സിനിമ ആരാധകരും കാത്തിരിക്കുകയാണ്.”മലൈക്കോട്ടെ വാലിബൻ” എന്ന് പേരിട്ട ചിത്രത്തിന്റെ വരവ് വലിയ പ്രതീക്ഷകളാണ് സിനിമ ലോകത്തിനു നൽകുന്നത്.

ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ചെമ്പോത്ത് സൈമൺ എന്നായിരിക്കും എന്ന് ആ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിൻറെ ഷൂട്ടിങ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും.

ചെറിയ താരങ്ങളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി വ്യത്യസ്ത ആശയങ്ങളും കഥാസന്ദർഭങ്ങളും റിയലിസ്റ്റിക് ആയി പ്രേക്ഷകനിലേക്ക് എത്തിക്കുകയും. വിദേശസിനിമകൾക്ക് സമാനമായി ബ്രില്യന്റ് ട്വിസ്റ്റുകളും ക്ലൈമാകസും കൊണ്ട് ചിത്രത്തിൽ ഒരു അത്ഭുതങ്ങൾ ഒളിപ്പിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.അത് കൊണ്ട് തന്നെ സൂപ്പർ താരങ്ങളെ വെച്ച് അദ്ദേഹം സിനിമ ചെയ്യുവാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നപ്പോൾ തന്നെ പ്രേക്ഷകർ കാത്തിരുപ്പ് തുടങ്ങിയിരുന്നു.

എൽജെപിയുടെ ‘നൻ പകൽ നേരത്ത് മയക്കം’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച സമയത്ത് തന്നെ വൻ ജനാവലി ആണ് സിനിമ കാണാൻ തടിച്ചു കൂടിയത്.കണ്ടിറങ്ങിയവരുടെയെല്ലാം എൽ ജെപി യുടെ ഇത് വരെ ഇറങ്ങിയതിൽ ഏറ്റവും നല്ല പടം എന്ന അഭിപ്രായം തിയേറ്ററിൽ സിനിമ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശഭരതരക്കുകയാണ്. ഈ സമയത്ത് തന്നെ ഇറങ്ങുന്ന മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ ഇരട്ടി മധുരമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

Rate this post

Comments are closed.