മോഡേൺ സിംപിൾ ഹോം.!! മിനിമിലിസ്റ്റിക് അപ്പ്രോച്ചിൽ ഒരുക്കിയ മനോഹരമായ കൺടെമ്പ്രറി ഹോം.!! Modern Contemporary Home

ഓരോ വീടും ഓരോ കുടുംബത്തിന്റെയും സ്വപ്ന സാക്ഷാത്ക്കാരമാണ്. പുറമെ നിന്ന് കാണുമ്പോൾ കാഴ്ച്ചക്കാർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ തോന്നാമെങ്കിലും, ഓരോ വീടും അതിന്റെ ഉടമയുടെ കാഴ്ച്ചപ്പാടുകളെയും സൗന്ദര്യത്തെയും ആശ്രയിച്ച് മാത്രമുള്ളതാണ്. മറ്റുള്ളവർ കാണുന്നതല്ലേ എന്ന ചിന്തയിൽ നിന്ന് വ്യത്യസ്തമായി, തനിക്ക് താമസിക്കാനുള്ളതാണ് എന്ന് ഉത്തമ ബോധത്തോടെ ഒരു കുടുംബം പടുത്തുയർത്തിയ

വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. 15 സെന്റ് സ്ഥലത്ത് 2873 സ്‌ക്വ.മി വിസ്തീർണ്ണമുള്ള ഒരു കൺടെമ്പ്രറി സ്റ്റൈൽ വീട്. ലളിതവും വളരെ കുറവ് നിറങ്ങളും മാത്രം ഉപയോഗിച്ച് മനോഹരമാക്കിയ വീട്, ഒരു മോഡേൺ മിനിമിലിസ്റ്റിക് അപ്പ്രോച്ചിൽ ആണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും വൈറ്റ് തീമിലാണ് വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ഒരുക്കിയിരിക്കുന്നത്. വീടിന്റെ മുന്നിൽ തണലായി നിൽക്കുന്ന മാവ്, പുറമെ നിന്ന് നോക്കുമ്പോൾ

വീടിന്റെ മൊത്തത്തിലുള്ള ഭംഗി വർധിപ്പിക്കുന്നു. ഇന്റീരിയർ കാഴ്ച്ചകളിലേക്ക് വന്നാൽ, വീട്ടിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ഫോർമൽ ലിവിങ് റൂമും, അതിന് തൊട്ടടുത്തായി ഒരു ഗസ്റ്റ് റൂമും ഉണ്ട്. അവിടെ നിന്ന് അകത്തേക്ക് നീങ്ങിയാൽ, വീട്ടിലെ ഫാമിലി ലിവിങ് ഏരിയയിലേക്കും, ഡൈനിംഗ് ഏരിയയിലേക്കും കടക്കാം. ഡേ ടൈമിൽ വീടിനകത്തേക്ക് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിലാണ് ഇന്റീരിയർ സെറ്റ് ചെയ്തിരിക്കുന്നത്.

വിശാലമായ ഓപ്പൺ കിച്ചണും വീടിന്റെ പ്രത്യേകതയാണ്. മുകളിലെ നിലയിൽ, രണ്ട് ബെഡ്റൂമും, ഒരു സ്റ്റഡി ഹാളും അടങ്ങിയിരിക്കുന്നു. വൈറ്റ് & ഗ്രേ നിറങ്ങൾ മിക്സ്‌ ചെയ്‍താണ് ചില ഇന്റീരിയർ ഭാഗങ്ങൾ മനോഹരമാക്കിയിരിക്കുന്നത്. കോൺസെപ്റ്റ്സ്‌ ഡിസൈൻ സ്റ്റുഡിയോസിന്റെ ഷിന്റോ വർഗീസ് ആണ് മനോഹരമായ ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെയും വീട്ടുടമയുടെയും ഭാക്കി വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാം. Video Credit : Concepts Design Studio

Comments are closed.