വധുവായി അണിഞ്ഞൊരുങ്ങി ചുവടുവച്ച് മിയ; താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞോ…| Miya New Bridal Look Malayalam

Miya New Bridal Look Malayalam: ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മിയ ജോർജ് . തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുന്ന നടിമാരിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തയാണ് മിയ. മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു മിയ . ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബ്രൈഡൽ ലുക്കിലാണ് വീഡിയോയിൽ മിയയെ കാണാനാവുക. വിവാഹ സാരിയിൽ നൃത്തം ചെയ്യുകയാണ് മിയ.

നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് നൃത്തം ചെയ്യാൻ തോന്നുമെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഒരു സാരിയെപ്പോഴും നിങ്ങളെ വേറിട്ടു നിർത്തുന്നുവെന്നും മിയ മറ്റൊരു വീഡിയോയിൽ കുറിച്ചിട്ടുണ്ട്. കൈയിൽ നിറയെ കുപ്പിവളകൾ ഇട്ട് മനോഹരമായി നൃത്തം ചെയ്യുകയാണ് മലയാളികളുടെ പ്രിയപെട്ട മിയ. ലുക്ക്‌ നന്നായിട്ടുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. മിയയുടെ സഹോദരി ജിനി ഡിസൈൻ ചെയ്ത സാരിയാണ് ധരിച്ചിരിക്കുന്നത് എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഇതിനു മുൻപും തന്റെ സാരി ലുക്ക് ഫോട്ടോഷൂട്ടുകൾ താരം പങ്കുവച്ചിട്ടുണ്ട്.

സാരി ഉടുക്കുന്നത് ഒരു നാടൻ പെൺകുട്ടിയുടെ ലുക്ക് നൽകുമെന്നാണ് ഒരിക്കൽ കുറിച്ചിരുന്നു . മലയാളത്തിന് പുറമേ ഇപ്പോൾ തമിഴിലും വളരെ സജീവമാണ്താരം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രം തൃഷ നായികയായെത്തുന്ന ‘ദ് റോഡ്’ ആണ്. മകൻ ലൂക്കക്കും ഭർത്താവിനുപ്പൊമുള്ള യാത്രാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മിനി സ്ക്രീൻ രംഗത്തു നിന്നാണ് മിയ സിനിമയിലെത്തുന്നത്. ‘അൽഫോൻസാമ്മ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം തന്റെ അഭിനയജീവിതം തുടങ്ങുന്നത്. 2010 ൽ പുറത്തിറങ്ങിയ ഒരു സ്മോൾ ഫാമിലിയായിരുന്നു ആദ്യ ചിത്രം.

2012 ലെ മിസ് കേരള ഫിറ്റ്നസ് മത്സരത്തിൽ വിജയിയായിരുന്നു മിയ . 2020 ലെ ലോക്ക്ഡൗൺ കാലത്തായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയവും മോഡലിംഗും കൂടാതെ ഡാൻസ് റിയാലിറ്റി ഷോകളിലും ജഡ്ജായി ഈ താര സുന്ദരി എത്തിയിരുന്നു. ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്ന് മിയ ഒരിക്കൽ പറഞ്ഞിരുന്നു. ‘പ്രണയവിലാസം’ എന്ന മലയാള ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.

Rate this post

Comments are closed.