പോസ്സ് ഇത് മതിയോ അമ്മ.!! ലൂക്കയെ കടത്തി വെട്ടുന്ന പോസ്സുമായി മിയ… Miya Latest Instagram Post Goes Viral

മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തി മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് മിയ ജോർജ്. “അൽഫോൻസാമ്മ” എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മിയ തൻറെ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് 2010 പുറത്തിറങ്ങിയ “ഒരു സ്‌മോൾ” ഫാമിലി എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് താരം തുടക്കം കുറിക്കുകയുണ്ടായി. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. സിനിമയിലെ പവർഫുൾ നായികമാരിൽ ഒരാൾ എന്നാണ് പലപ്പോഴും താരത്തെ വിശേഷിപ്പിക്കുന്നത്.

ശക്തമായ കഥാപാത്രങ്ങളായിരുന്നു താരത്തിന് അധികവും ലഭിച്ചത്. മലയാളം കൂടാതെ തമിഴ് ഇൻഡസ്ട്രിയിലും താരം സജീവ സാന്നിധ്യമാണ്. താരം തന്റെ പതിനാറാം വയസ്സിലാണ് അൽഫോൻസാമ്മ, കുഞ്ഞാലിമരയ്ക്കാർ തുടങ്ങിയ സീരിയലുകളുടെ ഭാഗമായത്. താരത്തിന്റെ കരിയറിലെ തന്നെ ബ്രേക്ക് ആയി മാറിയത് 2012ലെ മിസ് കേരള ഫിറ്റ്നസ് മത്സരത്തിൽ പങ്കെടുത്തതാണ്. ആ വർഷത്തെ കിരീടം ചൂടിയത് മിയ ആയിരുന്നു. വിക്രം നായകനായ തമിഴ് ചിത്രം കോബ്രയാണ് മിയയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.വിക്രം നായകനായ തമിഴ് ചിത്രം കോബ്രയാണ് മിയയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

വിവാഹശേഷം താരം അഭിനയിച്ച ആദ്യ ചിത്രവുമായിരുന്നു ഇത്. 2020 സെപ്റ്റംബർ 12ന് ആയിരുന്നു താരത്തിന്റെ വിവാഹം. ലോക്ക്ഡൗൺ കാലത്തു നടന്ന വിവാഹത്തിന് ശേഷം താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ്. മകൻറെ കൊച്ചുകൊച്ച് വിശേഷങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കുവയ്ക്കാറുള്ളത് കൊണ്ട് തന്നെ മിയയുടെ മകൻ ലൂക്കയും ആരാധകർക്ക് പ്രിയങ്കരനാണ്.ലൂക്കയുടെ ജനനശേഷം അധികം വൈകാതെ തന്നെ മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു മിയ.

സി കേരളത്തിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി ആണ് മിയ എത്തിയത്. തൻറെ ജോലിയും കുടുംബജീവിതവും ഒന്നിച്ചു കൊണ്ടുപോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് മുൻപേ തന്നെ മിയ വ്യക്തമാക്കിയിരുന്നു. പ്രണയവിലാസം എന്ന ചിത്രമാണ് ഇപ്പോൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ മകൻ ലൂക്കയും ഓർത്തുള്ള ഏറ്റവും പുതിയ സെൽഫി ചിത്രമാണ് മിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ ഈ പോസ് മതിയോ എന്ന് ലൂക്ക ചോദിക്കുന്ന രീതിയിലുള്ള ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Comments are closed.