
ഐസ്ക്രീം ഇല്ലാത്ത ഐസ്ക്രീം വെള്ളം തയ്യാറാക്കാം എളുപ്പത്തിൽ! കല്യാണ വീട്ടിലെ ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം .!! Mixed custard fruit summer drink Recipe Malayalam
Mixed custard fruit summer drink Recipe Malayalam : വേനൽക്കാലത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം മാറുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അതുകൊണ്ടു തന്നെ സാധാരണ വെള്ളത്തോടൊപ്പം വ്യത്യസ്ത ജ്യൂസുകളും കുടിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഐസ്ക്രീം ഇല്ലാതെ തയ്യാറാക്കി എടുക്കാവുന്ന ഐസ്ക്രീം വെള്ളത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ലിറ്റർ പാൽ ചൂടാക്കാനായി വെക്കണം. പാലൊന്ന് തിളച്ച് വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ പഞ്ചസാര ചേർത്തു കൊടുക്കണം. പഞ്ചസാര നല്ലതുപോലെ കുറുകി വരുമ്പോൾ മധുരം കുറവാണ് എന്ന് തോന്നുകയാണെങ്കിൽ അല്പം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് തന്നെ മറ്റൊരു പാത്രത്തിൽ നാല് ടീസ്പൂൺ അളവിൽ കസ്റ്റാർഡ്
പൗഡർ ചേർത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി എടുക്കുക. പാല് നല്ലതുപോലെ കുറുകി വരുമ്പോൾ തയ്യാറാക്കി വെച്ച കസ്റ്റാർഡ് പൗഡറിന്റെ മിക്സ് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവ യ്ക്കാം. ഈ സമയം കൊണ്ട് പാലിൽ ചേർക്കാൻ ആവശ്യമായ ഫ്രൂട്ട്സ് കൂടി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു ഗ്രേറ്റർ ഉപയോഗിച്ച് ക്യാരറ്റ് ചീകി എടുക്കുക, അതോടൊപ്പം തന്നെ ഒരു ചെറിയ കഷണം ആപ്പിൾ കൂടി ഗ്രേറ്റ് ചെയ്ത് മാറ്റി വയ്ക്കാവുന്നതാണ്.
ഈയൊരു ജ്യൂസിൽ ചേർക്കാൻ ആവശ്യമായ കസ്കസ് കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കാം. പാലിന്റെ മിക്സ നല്ലതുപോലെ തണുത്ത് സെറ്റായി കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാറിലോട്ട് ഒഴിച്ച് അല്പം വെള്ളം കൂടി ചേർത്ത് അടിച്ചെടുക്കാവുന്നതാണ്. ശേഷം സെർവ് ചെയ്യുന്നതിന് മുൻപായി പാലിന്റെ മിക്സിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ച ഫ്രൂട്ട്സും, ക്യാരറ്റും, കുതിർത്താനായി വെച്ച കസ്കസും ചേർത്ത് കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Ayesha’s Kitchen
Comments are closed.