ക്ഷീണവും ദാഹവും ഒരുപോലെ മാറാൻ കിടു.!! കല്യാണ വീട്ടിലെ ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം; വിരുന്നുകാരെ ഞെട്ടിക്കാൻ അടിപൊളി വെൽകം ഡ്രിങ്ക്.!! Mixed custard fruit summer drink Recipe

Mixed custard fruit summer drink Recipe : ചൂടുകാലമായാൽ പലതരത്തിലുള്ള ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കല്യാണ വീടുകളിൽ നിന്നും കിട്ടാറുള്ള ഐസ്ക്രീം വെള്ളമെല്ലാം ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും തയ്യാറാക്കി കുടിക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. എന്നാൽ അത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയാത്തവർക്ക് തീർച്ചയായും

പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പാലെടുത്ത് അടി കട്ടിയുള്ള ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കാനായി വയ്ക്കുക. പാൽ തിളച്ചു വരുന്ന സമയം കൊണ്ട് കസ്റ്റാർഡ് പൗഡർ മിക്സ് ചെയ്തെടുക്കാം. ഒരു ടീസ്പൂൺ അളവിൽ കസ്റ്റാർഡ് പൗഡർ എടുത്ത് അതിലേക്ക് വെള്ളം കുറേശെയായി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിലാണ്

തയ്യാറാക്കി എടുക്കേണ്ടത്. പാൽ നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച കസ്റ്റാർഡ് പൗഡറിന്റെ മിക്സ് കൂടി ചേർത്ത് കട്ട പിടിക്കാത്ത രീതിയിൽ ഇളക്കി കൊണ്ടിരിക്കണം. അത്യാവശ്യം കട്ടിയുള്ള പരുവത്തിൽ പാല് കുറുകി സെറ്റായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. പാലിന്റെ ചൂട് മാറി കഴിഞ്ഞാൽ അത് ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കണം. ശേഷം ഡ്രിങ്കിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ കൂടി തയ്യാറാക്കാം.

രുചി കൂട്ടാനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ കസ്കസും വെള്ളവും ഒഴിച്ച് അല്പനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. കൂടാതെ ഒരു കാരറ്റിന്റെ പകുതിയും, ഒരു ചെറിയ കഷണം ആപ്പിളും ഗ്രേറ്റ് ചെയ്ത് എടുക്കുക. ഫ്രിഡ്ജിൽ തണുപ്പിക്കാനായി വെച്ച ഡ്രിങ്ക് മിക്സിയുടെ ജാറിലേക്ക് ഒഴിച്ച്, കുറച്ചു കൂടി പാലോ വെള്ളമോ ചേർത്ത് ഒട്ടും കട്ടിയില്ലാത്ത പരിവത്തിൽ അടിച്ചെടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച ക്യാരറ്റും, ആപ്പിളും, കുതിർത്തിവച്ച കസ്കസും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഡ്രിങ്ക് സെർവ് ചെയ്യുന്നതിന് മുൻപായി കുറച്ച് ഐസ് ക്യൂബുകൾ കൂടി ഈയൊരു ഡ്രിങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video CRedit : Ayesha’s Kitchen

Comments are closed.