മിസ് കേരളയാകാൻ അട്ടപ്പാടിയിൽ നിന്നുള്ള ഗോത്ര പെൺകുട്ടിയും 😍😍 വൈറലായി അട്ടപ്പാടി സ്വദേശി അനു പ്രശോഭിതയുടെ ജീവിതം 🔥🔥

സൗന്ദര്യ ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് മിസ്സ് കേരളയും മിസ് ഇന്ത്യയും മിസ് വേൾഡും ഒക്കെ. ഈ മത്സരങ്ങളിൽ അത്ര വേഗത്തിൽ ഒന്നും നമുക്ക് പങ്കെടുക്കാൻ കഴിയില്ല. നിരവധി കടമകൾ കടന്നാൽ മാത്രമേ ഈ നേട്ടത്തിൽ എത്തിച്ചേരാൻ സാധിക്കൂ. സൗന്ദര്യം മാത്രമല്ല കഴിവും ബുദ്ധിശക്തിയും ഒരുപോലെ വേണ്ട വേദികളാണ് ഇവ. എല്ലാ സുന്ദരിമാരും സ്വപ്നം കാണുന്ന വേദി.


ഇപ്പോഴിതാ ആ സ്വപ്ന വേദിയിലേക്ക് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അട്ടപ്പാടിയിൽ നിന്നുള്ള ഒരു ഗോത്രവർഗ പെൺകുട്ടി എത്തിയിരിക്കുകയാണ്. ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിലെ പി. അനു പ്രശോഭിനിയാണ് മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടിയിരിക്കുന്നത്. പ്ലസ് ടു വിദ്യാർഥിയാണ് അനു. കലാ രംഗത്ത് സജീവമായ അനു പ്രിയനന്ദനൻ സംവിധാനം ചെയ്ത ദബാരികുരുവികൾ എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

ഇതാദ്യമായാണ് ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു പെൺകുട്ടിക്ക് ഇത്തരത്തിലൊരു നേട്ടം കൈവരിക്കാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ അനുവിന്റെ ഈ വാർത്ത ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധിപേരാണ് അനുവിന് അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. അട്ടപ്പാടികാരുടെ ജീവിതം പരിചയപ്പെടുത്തുന്ന അട്ടപ്പാടികാരി എന്ന യൂട്യൂബ് ചാനൽ അനുവിന്റെതാണ്. മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരനും ആദിവാസി

കലാകാരനുമായ എസ്. പഴനിസ്വാമിയുടെയും അട്ടപ്പാടി ഐ ടി ഡിപിയിലെ ട്രൈബൽ പ്രമോട്ടർ ബി. ശോഭയുടെയും മകളാണ്. മിസ് കേരള ഫൈനൽ റൗണ്ടിലേക്കുള്ള ഒരുക്കത്തിലാണ് അനു ഇപ്പോൾ. മത്സരത്തിനായുള്ള കാറ്റ് വാക്കും മറ്റ് ഫാഷൻ ട്രെൻഡുകെളെ കുറിച്ചുമൊക്കെ ഓൺലൈനായാണ് അനു ഇപ്പോൾ പഠിക്കുന്നത്. സുന്ദരിപ്പട്ടം കിട്ടുമോ എന്നത് രണ്ടാമത്തെ കാര്യം, എന്നും മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം എന്നുമാണ് അനുവിന്റെ വാക്കുകൾ.

Comments are closed.