മലയാളി മറക്കുന്ന ചെറുധാന്യങ്ങൾ; ആയുസ്സ് നീട്ടാൻ വരെ മില്ലെറ്റ്സ്… ഇനിയും കഴിക്കാൻ തുടങ്ങിയില്ലേ.!! Millets For Sugar control and health
Millets For Sugar control and health : ആഹാരം നന്നായാൽ ആരോഗ്യം നന്നാവും എന്നാണല്ലോ. മില്ലെറ്റ്‌സ് അഥവാ മലയാളത്തിൽ ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന ഇവ പുല്ലുവർഗ്ഗത്തിൽപ്പെട്ട ധാന്യവിളകളാണ്. ഈ ഗണത്തിൽപ്പെട്ട ചാമ, തിന, ചോളം, കൂവരക് തുടങ്ങിയവ ഒരു കാലത്ത് നമ്മുടെ പാടങ്ങളിൽ കൃഷി ചെയ്തിരുന്നു. മാത്രമല്ല അന്ന് ഈ ചെറുധാന്യങ്ങൾക്ക്
നമ്മുടെ ആഹാരക്രമത്തിൽ ഒഴിച്ച് കൂടാനാവാത്ത പങ്കുമുണ്ടായിരുന്നു. എന്നാൽ ഇന്ന് ബിസ്ക്കറ്റ്, പാസ്ത, മൾട്ടി ഗ്രെയ്ൻ ആട്ട തുടങ്ങി വിവിധ രൂപങ്ങളിൽ ഇവ വിപണിയില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്. അരിയുടെയും ഗോതമ്പിനെക്കാളുമൊക്കെ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഈ ചെറുധാന്യങ്ങൾ ദിവസേന നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ധാരാളം ഫൈബറും പ്രോട്ടീനും അയേണും കാല്‍സ്യവും ആന്റിഓക്സിഡന്റ്സും
എല്ലാം അടങ്ങിയ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് മില്ലെറ്റ്‌സ്. നാല് തരം മില്ലെറ്റ്‌സ് ഉപയോഗിച്ച് കൊണ്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്. ആദ്യമായി അരകപ്പ് ഉഴുന്നാണ് എടുക്കുന്നത്. ശേഷം കാൽകപ്പ് റാഗിയാണ്. മുത്താരയെന്നും മഞ്ഞപ്പുല്ലെന്നും കുവരകെന്നും ഇംഗ്ലീഷിൽ ഫിംഗര്‍ മില്ലെറ്റെന്നും അറിയപ്പെടുന്ന ഇത് ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ്. അടുത്തതായി നമ്മൾ എടുക്കുന്നത് കാൽകപ്പ് ബാജ്റ ഇംഗ്ലീഷിൽ പേൾ മില്ലെറ്റ് എന്നറിയപ്പെടുന്ന കമ്പമാണ്. ധാരാളം അയേണും സിങ്കും മഗ്നീഷ്യവും കോപ്പറുമെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
തിന അഥവാ ഇംഗ്ലീഷിൽ ഫോക്സ്റ്റൈൽ മില്ലെറ്റ് എന്നറിയപ്പെടുന്ന ഇതിൽ ധാരാളം വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇതും കാൽകപ്പാണ് നമ്മൾ എടുക്കുന്നത്. അടുത്തതായി നമ്മൾ എടുക്കുന്നത് പ്രോസോ മില്ലെറ്റ് അഥവാ വരകാണ്. ഈ റെസിപ്പിക്കായി നമ്മൾ ഇത്രയും മില്ലെറ്റ്‌സ് ആണ് എടുക്കുന്നത്. കൂടാതെ മട്ട അരിയുടെ അവൽ കാൽകപ്പാണ് എടുക്കുന്നത്. കൂടാതെ അര സ്പൂൺ ഉലുവ കൂടെ എടുക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും നമ്മുടെ ആയുസ്സ് നീട്ടാൻ പോലും സഹായിക്കുന്ന മില്ലെറ്റ്സ് ഉപയോഗിച്ചുള്ള ഈ റെസിപ്പി എന്താണെന്നറിയാൻ വീഡിയോ കാണുക… Video Credit : BeQuick Recipes
Comments are closed.