തേനൂറും പാൽ കേക്ക്, വീട്ടിൽ തയ്യാറാക്കാം വായിലിട്ടാൽ അലിഞ്ഞു പോകും സ്വദിൽ.!! Milk Cake Recipe Malayalam

തേനൂറും പാൽ കേക്ക് വീട്ടിൽ തയ്യാറാക്കാം വളരെ രുചികരമായ പാൽ കേക്ക് നല്ല പഞ്ഞി പോലെ വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്വാദിൽ ഒരു നല്ലൊരു വിഭവം. ഇത് തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് സമയം മാത്രം മതി സാധാരണ നമ്മൾ പാൽ കേക്ക് കടയിൽ നിന്നാണ് മേടിക്കാറുള്ളത് ഗുലാബ് ജാമുൻ കഴിക്കുന്ന പോലെ തന്നെ നമുക്ക് ഗോതമ്പുമാവ് കൊണ്ട് ഈ വിഭവം തയ്യാറാക്കി എടുക്കാം.
ഇത് തയ്യാറാക്കുന്നതിന് ആദ്യം വേണ്ടത് ഗോതമ്പ്

കുറച്ചു മുട്ട പാല് ഏലക്കാപ്പൊടി പഞ്ചസാര പൊടിച്ചത് എന്നിവ ചേർത്ത് നന്നായിട്ട് ഇതൊന്നു കുഴച്ചെടുക്കണം. ചപ്പാത്തി മാവിന് കുഴക്കുന്ന പോലെ വേണം കുഴക്കേണ്ടത് കുറച്ചു കഴിഞ്ഞാൽ പിന്നെ ഇതൊന്നു പരത്തിയെടുക്കുക കുറച്ച് കട്ടിയിൽ പരത്തി ഇത് ചെറിയ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക മുറിച്ച് കഴിഞ്ഞാൽ പിന്നെ എണ്ണയിലിട്ട് ഇത് നന്നായിട്ട് വറുത്ത് മാറ്റി വയ്ക്കുക. മറ്റൊരു പാത്രം ചൂടാകുമ്പോൾ

അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് നല്ല കട്ടിയിൽ പഞ്ചസാരപ്പാനി ആക്കി വെച്ചതിലേക്ക് നമ്മുടെ തയ്യാറാക്കി വെച്ചിട്ടുള്ള ഗോതമ്പ് വറുത്തത് ചേർത്ത് കൊടുക്കാം.ഇത് ചേർത്തു കഴിഞ്ഞാൽ വീണ്ടും ഇത് നന്നായി തിളപ്പിച്ച് ഈ പഞ്ചസാരപ്പാനി മുഴുവനായിട്ടും ആ ഒരു തയ്യാറാക്കി വെച്ചിട്ടുള്ള പാൽ കേക്കിലേക്ക്ചേർന്നു വരുമ്പോൾ മാത്രം ഗ്യാസ് ഓഫ് അപ്പോഴേക്കും ഇതിന്റെ നനവുകൊണ്ട്

നല്ല പഞ്ഞി പോലെ ആയിട്ടുണ്ടാവും നമ്മുടെ പാൽ കേക്ക്.കൈകൊണ്ട് തൊടുമ്പോൾ തന്നെ വളരെ സ്മൂത്തായിട്ടുള്ള ഈ ഒരു കേക്ക് കഴിക്കാൻ വളരെ രുചികരമാണ് ഗസ്റ്റ് വരുമ്പോൾ നമുക്ക് വീട്ടിൽ ഉണ്ടാക്കി കഴിക്കാനും ഒക്കെ വളരെ നല്ലതാണ് ഗോതമ്പ് കൊണ്ടായതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് ഈ ഒരു വിഭവം.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen

 

Comments are closed.