ചായകടയിലെ പാൽബൺ ഓവൻ ഇല്ലാതെ ചീനച്ചട്ടിയിൽ തയ്യാറാക്കി എടുക്കാം.!! Milk Bun Recipe Malayalam
Milk bun recipe malayalam.!!!ബണ്ണും ചായയും എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒന്നാണ്, ചായക്കടയിലെ ബണ്ണ് ഒരിക്കലും നമുക്ക് വീട്ടിൽ തയ്യാറാക്കാൻ പറ്റും എന്നുള്ളത് ആർക്കും അറിയാത്ത ഒരു കാര്യമാണ്. എന്നാൽ ചായക്കടയിലെ ബണ്ണ് തയ്യാറാക്കാൻ ഓവൻ വേണ്ടേ എന്നുള്ള സംശയവും എല്ലാവർക്കും ഉള്ളതാണ്, ചായക്കടയിലെ ബണ്ണ് തയ്യാറാക്കി എടുക്കാൻ ഓവന്റെ ഒന്നും യാതൊരുവിധ ആവശ്യവുമില്ല വീട്ടിൽ ഒരു നല്ല ചുവട്കട്ടിയുള്ള ചീനച്ചട്ടി ഉണ്ടെങ്കിൽ നമുക്ക് രുചികരമായ ബണ്ണ് തയ്യാറാക്കി എടുക്കാം.
ഇത് തയ്യാറാക്കുന്നതിനായിട്ട്. ആദ്യം മാവ് കുഴച്ചെടുക്കണം, മൈദാമാവ് പാല്, പഞ്ചസാര, ബേക്കിംഗ് സോഡാ, പാൽപ്പൊടി, ബേക്കിംഗ് പൗഡർ, ഉപ്പ്, വെണ്ണ, ഇത്രയും ആണ് വേണ്ടത് ആദ്യം നമുക്ക്.മൈദ മാവിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് ഒരു നുള്ളും ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത് എടുക്കുക.അതിനുശേഷം അതിലേക്ക് പാലും പാൽപ്പൊടിയും ചേർത്ത് കൊടുക്കുക, ഒപ്പം തന്നെ വെണ്ണയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതൊന്ന് ഇളക്കി യോജിപ്പിക്കുക.. മാവ് കുഴക്കുമ്പോൾ ലൂസ് ആയി പോകാതെ ശ്രദ്ധിക്കുക ഒരുപാട് കട്ടിയും ആവരുത് ഒരുപാട് ലൂസും ആകാതെ കുഴച്ചതിനുശേഷം നാല് ഉരുളകളാക്കി മാറ്റുക, ഇഡ്ഡലി പാത്രത്തിൽ ആവശ്യത്തിന് നെയ്യോ വെണ്ണയോ തടയതിനുശേഷം ഈ നാല് പോഷനും ഇഡ്ഡലി പാത്രത്തിലേക്ക് വെച്ചു കൊടുക്കുക,
അതിനുശേഷം ഒരു ചീനച്ചട്ടി വയ്ക്കുക ചീനച്ചട്ടി നന്നായിട്ടൊന്ന് ചൂടായി കഴിയുമ്പോൾ തീ കുറച്ചു വെച്ചതിനുശേഷം 20 മിനിറ്റ് അതിനുമുകളിൽ ആയിട്ട് ഈ മാവ് വെച്ച് ഒരു പാത്രം കൊണ്ട് അടച്ചുവെച്ച് വേവിക്കുക.. അടച്ചുവെച്ച് വേവിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇടയ്ക്കിടയ്ക്ക് വെണ്ണ അതിന് മുകളിൽ തേച്ചു കൊടുക്കുക.. കുറച്ചു സമയം കഴിയുമ്പോൾ പുറമെ എല്ലാം നല്ല ബ്രൗൺ നിറത്തിലും ഉള്ളിൽ നല്ല പഞ്ഞി പോലെ ആയിട്ടുള്ള ബണ്ണ് തയ്യാറാക്കി എടുക്കാം
ചായയുടെ കൂടെ വളരെ രുചികരമാണ് ഈ ഒരു പലഹാരം എല്ലാവർക്കും അറിയാവുന്നതാണ് ബേക്കറിയിലെ ബണ്ണിന്റെ മൃദുലത അത്രയും സോഫ്റ്റ് ആണ് ഈ ഒരു പലഹാരവും അതുപോലെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ ഓവന്റെ ആവശ്യവുമില്ല ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ബണ്ണ് തയ്യാറാക്കുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Mia kitchen
Comments are closed.