ആ സ്നേഹം അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകു; പ്രശസ്ത താരം സുകുമാരിയയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച്എം ജി ശ്രീകുമാറും ധന്യ വർഗീസും.!! M. G. Sreekumar And Dhanya Mary Varghese About Sukumari

മലയാളം തമിഴ് എന്ന ചലച്ചിത്ര മേഖലകളിൽ നിറഞ്ഞുനിന്ന താരമായിരുന്നു സുകുമാരി. ചലച്ചിത്രരംഗത്ത് 60ലേറെ വർഷങ്ങളിൽ താരം നിറഞ്ഞുനിന്നിരുന്നു.തന്റെ പത്താമത്തെ വയസ്സുമുതലാണ് അഭിനയം തുടങ്ങുന്നത്.തെന്നിന്ത്യൻ ഭാഷകളിൽ മാത്രം രണ്ടായിരത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങളിൽ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ ഷോകളിലും ജീവസാന്നിധ്യമായിരുന്നു.പത്മശ്രീ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ താരം നേടിയിരുന്നു.2013 മാർച്ച് 26 ആം തീയതിയാണ് ഹൃദയാഘാതത്തെ തുടർന്ന് സുകുമാരി നമ്മെ വിട്ട് വിടവാങ്ങിയത്.

ഇപ്പോഴിതാ സുകുമാരിയെ കുറിച്ച് ഗായകൻ എം ജി ശ്രീകുമാറും നടി ധന്യ മേരി വർഗീസും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പറയാം നേടാം എന്ന പരിപാടിയിൽ ആണ് അവതാരകനായ എംജി ശ്രീകുമാറും ധന്യ വർഗീസും സുകുമാരിയെ കുറിച്ച് സംസാരിക്കുന്നത്. അർദ്ധനാരി എന്ന ചിത്രത്തിലെ സുകുമാരിയുടെ വേഷത്തെ കുറിച്ചാണ് എംജി ശ്രീകുമാർ മനസ്സ് തുറന്നത്. നേരിട്ട് സുകുമാരി ചേച്ചിയെ വിളിക്കുകയായിരുന്നു,ചേച്ചി മദ്രാസിൽ ആണ് ഫോൺ എടുത്തു.ശ്രീക്കുട്ടൻ ആണെന്ന് ഞാൻ പറഞ്ഞു. എന്റെ പേര് കേട്ടാൽ അപ്പോൾ തന്നെ പൊൻതിങ്കൾ പൊട്ടുതൊട്ട എന്ന പാട്ട് പാടി കളിയാക്കാറുണ്ട്.

എല്ലാ പരിപാടിക്കും ഞാൻ അതായിരുന്നു പാടിക്കൊണ്ടിരുന്നത്.ഞാനൊരു പടം എടുക്കുന്നുണ്ടെന്നും ചേച്ചി അതിൽ ഒരു ഡേറ്റ് തരണമെന്നും പറഞ്ഞു. ചിലപ്പോൾ ഏഴു ദിവസം അല്ലെങ്കിൽ 10 ദിവസം. തമിഴ്നാട്ടിൽ വെച്ചാണ് ഷൂട്ടിംഗ് ശരി ഞാൻ വരാം എന്ന് ചേച്ചി പറഞ്ഞു. ചേച്ചി ഞാൻ എത്രയാണ് കരുതേണ്ടത് എന്ന് ചോദിച്ചപ്പോൾ കുട്ടാ ഞാൻ വരും അഭിനയിച്ചിട്ട് പോകും കുട്ടന് ഇഷ്ടമുള്ളത് തന്നാൽ മതി എന്നായിരുന്നു മറുപടി. ഒരുമാസമായുള്ള തിരക്കിനിടയിൽ ചേച്ചിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഞാൻ കരഞ്ഞു പോവുകയായിരുന്നു എന്ന് ശ്രീകുമാർ പറയുന്നു.

എന്നാൽ സുകുമാരിയുടെ സ്നേഹത്തെക്കുറിച്ച് ധന്യ പറയുന്നത് ഇങ്ങനെയാണ്. “സുകുമാരി ചേച്ചിയുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.സിനിമകളും പിന്നെ ഞങ്ങളുടെ കമ്പനിയുടെ പരസ്യവും. എന്റെ അമ്മൂമ്മയായിട്ടും ചേച്ചി അഭിനയിച്ചിട്ടുണ്ട്. ചേച്ചി നമ്മോടൊപ്പം ഇല്ല എന്ന് നമുക്ക് തോന്നില്ല കാരണം അത്രയധികം കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചിട്ടാണ് ചേച്ചി പോയത്. ചേച്ചിക്ക് ഒരു ഗ്ലാസ് പാല് കൊടുത്താൽ അതിന്റെ നേർപകുതി എനിക്ക് തരുമായിരുന്നു അത്രയും സ്നേഹമാണ്. അത് അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ.”

Comments are closed.