ഏവരും കാത്തിരുന്ന മനോഹര നിമിഷം.. ഇനി ജൂനിയർ സി എന്ന വിളി വേണ്ട, മകന് കിടിലൻ പേര് നൽകി മേഘ്ന രാജ്.[ വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. ജൂനിയർ സി എന്ന പേരിലാണ് താരങ്ങളായ മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും മകൻ പൊതുവെ അറിയപ്പെടുന്നുണ്ട്. ഒട്ടേറെ ആരാധകരുള്ള ഒരു കുഞ്ഞു തരാം തന്നെയാണ് ഇവരുടെ മകൻ ഇത്രയും കാലം ജൂനിയർ സി എന്ന പേരിലറിയപ്പെട്ടിരുന്ന ഈ ഒരു കുഞ്ഞു താരം. മകന്റെ വിശേഷങ്ങളെല്ലാം മേഘ്ന സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ആരാധകർ ഏറെ താല്പര്യത്തോടു കൂടിയാണ് ഈ കൊച്ചു മിടുക്കന്റെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കാറുള്ളത്. പത്തുമാസം മാത്രം പറയാം ആയിട്ടുള്ളു എങ്കിൽ ഒട്ടേറെ ആരാധകരുള്ള കുഞ്ഞു തരാം കൂടിയാണിത്. ഇപ്പോഴിതാ മകനുമായുള്ള പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന. ഇനി ജൂനിയർ സി എന്ന വിളിപ്പേര് വേണ്ട.


മകനു നൽകിയിരിക്കുന്ന പേര് വെളിപ്പെടുത്തിക്കൊണ്ടാണ് ഇപ്രാവശ്യം ആരാധകർക്ക് മുൻപിലേക്ക് മേഘ്ന എത്തിയിരിക്കുന്നത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. രാജകുമാരൻ എന്നാണ് ഈ പേരിന് അർഥം വരുന്നത്. 2020 ഒക്ടോബർ 22 നാണ് മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്.

മേഘ്ന മൂന്നു മാസം ഗർഭിണിയായിരിക്കെ ആണ് ചിരഞ്ജീവി സർജയുടെ അകാലവിയോഗം. പിന്നീട് മേഘ്‌നയ്ക്ക് താങ്ങും തണലുമായി എത്തിയത് ചിരഞ്ജീവി സർജയുടെ അനിയൻ ദ്രുവ് സർജയും ഭാര്യയുമായിരുന്നു. പ്രസവശേഷം കുഞ്ഞിനെ ഏറ്റുവാങ്ങി ലേബർ റൂമിനു മുന്നിൽ തയ്യാറാക്കിയിരുന്ന വലിയ ഛായാചിത്രത്തിനു മുൻപിൽ ചേർത്ത് പിടിച്ചത് ഏവരെയും കണ്ണീരണിയിക്കുന്ന ഒരു കാഴ്ചയായിരുന്നു

Comments are closed.