ചന്ദനമഴയിലെ അമൃതയുടെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചു; വിശേഷം പങ്കുവെച്ചു താരം.!! Meghana Vincent Sharing Her Happy Moments Malayalam

ചന്ദനമഴയിലെ അമൃതയായി വന്ന് കുടുംബ പ്രേക്ഷകരുടെ മനം കവർന്ന മേഘ്ന വിൻസെന്റിനെ ഓർമ്മയില്ലാത്തവർ കാണില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരീയലിൽ നായിക ആയിരുന്നു മേഘ്ന. മുടി പിന്നിയിട്ട് മുല്ലപ്പൂ ചൂടി സാരി ധരിച്ചു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന മേഘ്നയെ ഏറെ സ്നേഹത്തോടെ മിനി സ്ക്രീൻ പ്രേക്ഷകർ സ്വീകരിച്ചു.’സ്വാമിയേ ശരണമയ്യപ്പ’ എന്ന സീരിലിലൂടെയാണ് മേഘ്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും നിരവധി സീരിയ ലുകളിൽ അഭിനയിച്ച താരം ഏതാനും ചില സിനിമകളിലും അഭിനയിച്ചു.

മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരാണ് മേഘ്നയ്ക്കുള്ളത്. സൂപ്പർ ഹിറ്റ്‌ സീരിലുകളിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ 2017 ലാണ് മേഘ്ന വിവാഹിതയായത്. മേഘനയുടെ പ്രിയ സുഹൃത്തും സീരിയൽ തരവുമായ ഡിബിൾ റോസിന്റെ സഹോദൻ ഡോൺ ടോണിയെ ആണ് മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ 2019 ൽ ഇരുവരും വിവാഹ മോചിതരായി.വിവാഹത്തിന് ശേഷം അഭിനയജീവിതത്തിന് ചെറിയ ഇടവേള എടുത്ത നടി ഭർത്താവുമൊത്ത് ചില റിയാലിറ്റി ഷോകളിൽ അതിഥിയായി എത്തിയിരുന്നു. പിന്നീട് വിവാഹമോചനത്തിന് ശേഷമാണ് മേഘ്ന അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

സീ മലയാളം ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന സീരിയലിലെ നായികയാണ് മേഘ്ന ഇപ്പോൾ.ജ്യോതി എന്ന കഥാപാത്രമായാണ് മേഘന മിസ്സിസ് ഹിറ്റ്ലറിൽ എത്തുന്നത്. വിവാഹമോചനശേഷം വളരെ ശക്തമായ തിരിച്ചു വരവാണ് മേഘ്ന നടത്തിയത്. മേഘ്നയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ‘മേഘ്നാസ് സ്റ്റുഡിയോ ബോക്സ്‌’ എന്നാണ് ചാനലിന്റെ പേര്.കുക്കിങ്ങും പേർസണൽ വ്ലോഗുകളും ലൊക്കേഷൻ വാർത്തകളും ഒക്കെയായി മേഘ്ന തന്റെ യൂട്യൂബ് ചാനലിൽ വളരെ ആക്റ്റീവ് ആണ്. ഇപ്പോഴിതാ മേഘനാസ് സ്റ്റുഡിയോ ബോക്സിലൂടെ തന്റെ പുതിയ വിശേഷവുമായി

എത്തിയെത്തിയിരിക്കുകയാണ് മേഘന. മിസ്സിസ് ഹിറ്റ്ലർ സീരീയലിന്റെ ക്രൂവിനോപ്പം മൂകാംബികയിൽ എത്തിയിരിക്കുകയാണ് താരം. സീരിയൽ ചിത്രീകരണത്തിനയാണ് സംഘം മൂകാംബികയിലേക്ക് പോയത്. സഹപ്രവർത്തകൊരോടൊന്നിച്ചുള്ള ട്രെയിൻ യാത്രയും ആദ്യമായി മൂകാംബികയിലേക്ക് പോകുന്നതിന്റെ കൗതുകവും തന്റെ ആരാധകരോട് പങ്ക് വെയ്ക്കുകയാണ് മേഘ്ന. മൂകാംബികയിൽ ചിത്രീകരിക്കുന്ന തങ്ങളുടെ പ്രിയ സീരിലിലെ രംഗങ്ങൾ കാണാൻ കാത്തിരിക്കുകയാണ് സീരിയൽ ആരാധകർ. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്.

Comments are closed.