സൺ ഷൈൻ സീരീസ്.!! മകനോപ്പം ക്യൂട്ട് ആയി മേഘന.!! Meghana Raj Cute Video With Her Son Malayalam
Meghana Raj Cute Video With Her Son Malayalam: തെന്നിന്ത്യൻ പ്രേക്ഷകർക്കും മലയാളികൾക്കും ഒരു പോലെ പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. അഭിനയിനപ്പുറം സോഷ്യൽ മീഡിയയിലും സജ്ജീവമായ താരം ഇടയ്ക്കിടയ്ക്ക് മകനുമായുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020ൽ ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഇരുവരും തങ്ങളുടെ ആദ്യ കണ്മണിക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം ചീരുവിനെ കവര്‍ന്നെടുത്തത്.
ചീരുവിന്റെ വേര്‍പാട് മേഘ്നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി നടി അതിശക്തമായി തിരികെ എത്തുകയായിരുന്നു. ചീരുന്റെ മരണ ശേഷമാണ് ഇരുവർക്കും കുഞ്ഞു ജനിക്കുന്നത്. ഓരോ ഘട്ടത്തിലും മകന്റെ വളർച്ചയും അവന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് മേഘന സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.ഇപ്പോഴിതാ മകനോപ്പമുള്ള പുത്തൻ വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്. അപ്പ എന്നു കുഞ്ഞു വിളിക്കുമ്പോൾ ഹഗ് ചെയ്യ് എന്ന് മേഘന പറഞ്ഞു കൊടുക്കുന്നതും

തുടർന്ന് കുഞ്ഞ് മേഘനയെ ഹഗ് ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. സൺ ഷൈൻ സീരീസ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിട്ടുള്ള വീഡിയോ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. മകൻ വളർന്നു തുടങ്ങിയതോടെ ഇപ്പോൾ മേഘ്നയും അഭിനയത്തിലും സജീവമായി തുടങ്ങി. ആരാധകരിൽ നിന്ന് മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത് എന്ന് വേണം പറയാൻ.
വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘന മലയാള സിനിമയിലേക്ക് എത്തിയത്ത്.. പിന്നീട് രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. നീണ്ട 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്നയും ചിരഞ്ജീവി സർജയും പ്രണയത്തിൽ ആവുന്നതും വിവാഹിതരായതും. ജൂനിയര്‍ ചിരു, ജൂനിയര്‍ സി എന്നൊക്കെയാണ് മകനെ വിളിക്കുന്നത്. രായൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്.
Comments are closed.