മലയാള സിനിമക്ക് എക്കാലവും പ്രിയപ്പെട്ട നടി; പുതിയ വിശേഷവുമായി മീര ജാസ്മിൻ.!! Meera Jasmine Chirstmas Celebration Malayalam
Meera Jasmine Chirstmas Celebration Malayalam: മലയാളം സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടി കൊണ്ട് നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിൽ ഒരാളായിരുന്നെല്ലോ മീരാ ജാസ്മിൻ. ദിലീപിനെ നായകനാക്കി എ കെ ലോഹിതദാസ് സംവിധായക വേഷത്തിലെത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ” സൂത്രധാരൻ” എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിപ്പെട്ട താരം കൂടിയാണ് ഇവർ. തുടർന്ന് ഇങ്ങോട്ട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങിയ താരം മികച്ച അഭിനേത്രിക്കുള്ള നാഷണൽ അവാർഡുകൾ
അടക്കം നേടിയെടുത്തു കൊണ്ട് അഭിനയ ലോകത്ത് സജീവമായി മാറുകയായിരുന്നു. മാത്രമല്ല മലയാളത്തിനൊപ്പം മറ്റു സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിലും ശ്രദ്ധേയമായ വേഷങ്ങളിൽ നിറഞ്ഞാടാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് വലിയൊരു ആരാധകരെ സൃഷ്ടിച്ചെടുത്തു കൊണ്ട് അഭിനയ ലോകത്തു നിന്നും താൽക്കാലികമായി താരം വിട്ടു നിൽക്കുകയും ശക്തമായ ഒരു തിരിച്ചുവരവും താരം ഈയിടെ നടത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ ഭാര്യ

വേഷത്തിൽ എത്തി തിരിച്ചുവരവ് ഏറെ ഗംഭീരമാക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം തന്റെ ഏതൊരു ചെറു വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാൻ സമയം കണ്ടെത്താറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഒരു വിദേശ രാജ്യത്തിൽ നിന്നും പകർത്തിയ ക്യൂട്ട് ചിത്രങ്ങളോടൊപ്പം അവിടുത്തെ ക്രിസ്മസ് വിശേഷങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി എന്നാണ് താരം തന്റെ ക്യാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നത്.ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായിയിരിക്കുന്ന ഈ ഒരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കുകയും ചെയ്തതോടെ നിരവധി പേരാണ് ക്രിസ്മസ് ആശംസകളുമായി ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.
Comments are closed.