എ പ്ലസ് പൂക്കുറ്റി വീട്ടിൽ കത്തിച്ചപ്പോൾ..വീട്ടിലെ ആഘോഷം കണ്ടോ.!! Meenakshi got wonderful gift

“ഒന്ന് ബീ പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്”.. സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം ഏറെ ആഘോഷിച്ച ഒരു ടാഗ് ലൈനായിരുന്നു ഇത്. മലയാളികളുടെ പ്രിയതാരം മീനാക്ഷി പത്താം ക്‌ളാസ് പരീക്ഷയിൽ ഒമ്പത് എ പ്ലസും ഒരു ബി പ്ലസും നേടി മികച്ച വിജയം നേടിയത് സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ മീനാക്ഷി തന്റെ വീട്ടിൽ നടന്ന വിജയാഘോഷം യൂ ടൂബ് ചാനലിലൂടെ

പങ്കുവെച്ചിരിക്കുകയാണ്.കുടുംബാംഗങ്ങളെല്ലാം ചേർന്ന് വലിയ ആഘോഷവിരുന്നാണ് മീനാക്ഷിക്കായി ഒരുക്കിയത്. മീനാക്ഷിയുടെ തന്നെ നാട്ടിലെ ഒരു ഹോട്ടലിൽ ഫാമിലിക്ക് മൊത്തമായി ഒരു നൈറ്റ് ട്രീറ്റ്. പിന്നെ വീട്ടിൽ ഗെറ്റ് റ്റുഗദർ. എല്ലാവരും ചേർന്ന് അടിച്ചു പൊളിച്ചു എന്ന് തന്നെ പറയാം. വിരുന്നിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ തരംഗമാണ്. പരിപാടിയിൽ പങ്കെടുക്കാൻ വന്നവരെല്ലാം മീനാക്ഷിക്ക് കൈനിറയെ സമ്മാനങ്ങളുമായാണ് എത്തിയത്.

പത്താം ക്ലാസ് പഠനത്തിനിടയിൽ പൂർണമായും ഷൂട്ടിംഗിൽ മുഴുകുകയായിരുന്നു മീനാക്ഷി. ഫ്‌ളവേഴ്‌സ് ടീവിയിലെ ടോപ് സിങ്ങർ ഷോ ആഴ്ച്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും പ്രക്ഷേപണം ഉണ്ടായിരുന്നത് കൊണ്ട് ചിത്രീകരണവും എല്ലാ ദിവസവും കാണുമായിരുന്നു. ലൊക്കേഷനിലെ ഇടവേളകളിൽ കുത്തിയിരുന്ന് പഠിച്ച് നേടിയ വിജയം മീനാക്ഷിക്ക് ഒട്ടും ചെറുതല്ല. ലൊക്കേഷനിൽ കൂടെ വന്ന് തന്നെ പഠിപ്പിക്കാറുള്ള

ട്യൂഷൻ ടീച്ചറുടെ അനുഗ്രഹം വാങ്ങി ടീച്ചർക്ക് സമ്മാനവും നൽകുന്നുണ്ട് മീനാക്ഷി. സ്കൂളിലെ ടീച്ചർമാരും വലിയ പിന്തുണയാണ് നൽകി കൊണ്ടിരുന്നത് എന്ന് എടുത്തു പറയുകയാണ് മീനാക്ഷി. അവതാരക വേഷവും പഠനവും ഒരുമിച്ച് കൊണ്ടുപോയി, ഒടുവിൽ ഒമ്പത് എ പ്ലസ് ഒരു ബി പ്ലസ് എന്ന റിസൾട്ട് കിട്ടിയപ്പോൾ മനസ് നിറഞ്ഞു എന്നാണ് മീനാക്ഷി പറയുന്നത്. മീനാക്ഷിയുടെ അച്ഛനും അമ്മയുമൊക്കെ ഏറെ സന്തോഷത്തിലാണ്.

Comments are closed.