ബർത്ഡേ സ്പെഷ്യൽ സർപ്രൈസ് പാർട്ടിയുമായി മീനാക്ഷി അനൂപ് ; മീനാക്ഷിയുടെ അച്ഛന്റെ ജന്മദിന ആഘോഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്…| Meenakshi Birthday Surprise To Father Malayalam
Meenakshi Birthday Surprise To Father Malayalam: മലയാളി പ്രേക്ഷർ നെഞ്ചിലേറ്റിയ റിയാലിറ്റി ഷോ ആയ ടോപ് സിംഗറിലൂടെ മിനി സ്ക്രീനിലെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ് മീനാക്ഷി. അഖില്‍ എസ് കിരണിന്റെ സംവിധാനത്തിൽ ഒരുക്കിയ മധുര നൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തിയത്. തുടർന്ന് ജമ്ന പ്യാരി, ആന മയില്‍ ഒട്ടകം എന്നിങ്ങനെ നിരവധിയായ ചിത്രങ്ങളില്‍ താരം അഭിനയ മികവ് കാഴ്ച്ച വെച്ചിട്ടുണ്ട്, അമര്‍ അക്ബര്‍ അന്തോണി
എന്ന ചിത്രത്തിൽ ഫാത്തിമ (പാത്തു/പാത്തുമ്മ) എന്ന കഥാപാത്രമായിരുന്നു. ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത് മീനാക്ഷി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ്. മീനാക്ഷിയുടെ അച്ഛന്റെ ബർത്ത്ഡേ വീഡിയോ വ്ലോഗ് ആണ് ശ്രദ്ധ നേടുന്നത്. മീനാക്ഷിയുടെ അച്ഛൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ ആഘോഷമാകുകയാണ് താരം. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളും കുടുംബവും ആണ് ജന്മദിന ആഘോഷത്തിൽ പങ്കെടുത്തത്. മീനാക്ഷി തന്റെ

അച്ചന് സമ്മാനങ്ങൾ നൽകുന്നതും വിഡിയോയിൽ കാണാം. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ എത്തിയ ഒപ്പം എന്ന ചിത്രത്തിലൂടെ നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മീനാക്ഷിക്ക് ആരാധക ശ്രദ്ധ നേടികൊടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് മീനാക്ഷി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടിലൂടെ താരം പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ മീനാക്ഷി പുത്തൻ ഫോട്ടോ
ഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. മഞ്ഞ കളർ ധാവണിയിൽ ഒരുങ്ങി എത്തിയ മീനാക്ഷി ചിത്രങ്ങൾ മുൻപ് വൈറൽ ആയിരുന്നു. നാടൻ ലുക്കും ഔട്ട് ഫിറ്റിലും അതുപോലെ മോഡേൺ ഔട്ട് ഫിറ്റും ഒരുപോലെ ചേരുന്ന ആളാണ് മീനാക്ഷി. ഫോട്ടോ ഷൂട്ടുകൾ സിനിമ താരങ്ങളുടെ വളർച്ചക്ക് വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് അതിനാൽ തന്നെ മീനാക്ഷിയും ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നതിൽ ഒട്ടും പിന്നിൽ അല്ല.
Comments are closed.