മലയാളികളുടെ പ്രിയ താരം മീന തിരിച്ചെത്തുന്നു; സിനിമാലോകം കാത്തിരുന്ന തിരിച്ചു വരവെന്ന് ആരാധകർ…| Meena Come Back To Film Malayalam

Meena Come Back To Film Malayalam: തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് സൂപ്പർ താരമായി തിളങ്ങിയ നടിയാണ് മീന. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷ ചിത്രങ്ങളിൽ ഏറ്റവും തിരക്കുള്ള നായികയും നടിയുമായിരുന്നു മീന. താരം മൂന്ന് ഭാഷകളിലെയും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയ മികവ് കാഴ്ച്ചവച്ചു. രജിനികാന്ത്, മമ്മൂട്ടി., മോഹന്‍ലാല്‍, ചിരഞ്ജീവി, വെങ്കിടേഷ് തുടങ്ങി സൂപ്പര്‍ സ്റ്റാറുകൾക്കൊപ്പം ഹിറ്റ് നായികയായും മീന തിളങ്ങി. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും

സജീവമായി സിനിമ ജീവിതത്തിൽ തിരിച്ചെത്തവെ ആണ് മീനയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ കടന്നു വന്നത്. തന്റെ ഭര്‍ത്താവായ വിദ്യാസാഗറിന്റെ മരണം മീനയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. സിനിമാ മേഖലയെയും മറ്റ് ആരാധകരെയും ഒരുപാട് വിഷമിപ്പിച്ച സംഭവം ആയിരുന്നു മീനയുടെ ഭർത്താവ് സാഗറിന്റെ മര ണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ ആണ് വിദ്യാസാഗര്‍ മരി ച്ചത്. താരം

തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ട് മാത്രമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ വീണ്ടും ഇതാ തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മീന. ഭര്‍ത്താവിന്റെ മര ണമൂലം ഉണ്ടായ ദുഖം ഇതുവരെ മാറിയിട്ടില്ല. താരം ഷൂട്ടിങ്ങിന് ഇടയിലെ തന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുണ്ട്. ഇപ്പോൾ മീന പുതിയതായി പങ്കുവെച്ചിരിക്കുന്നത് അഭിനയത്തിന് മുൻപ് മേക്കപ്പ്

ഇടുന്ന ഒരു വീഡിയോ ആണ്. കൂടാതെ നടിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. നേരത്തെ മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഭര്‍ത്താവിന്റെ മര ണം ഉണ്ടാക്കിയ ദുഖം ഇതുവരെ മാറിയിട്ടില്ലെന്നുമാണ് മീന അഭ്യൂഹങ്ങളെ എല്ലാം തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. അടുത്തിടെ മീന നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിന്റെ മര ണത്തെക്കുറിച്ചും വിഷമ ഘട്ടത്തെ അതിജീവിച്ചതിനെകുറിച്ചും മീന മനസ് തുറന്നിരുന്നു.

Rate this post

Comments are closed.