ഇനി മീൻ വാങ്ങുമ്പോൾ ഇതു പോലെ ഉണ്ടാക്കി നോക്കൂ.. ചട്ടി വടിച്ച് കാലിയാക്കും.!! Meen Mulakittathu Malayalam

Meen Mulakittathu Malayalam : മലയാളികൾക്ക് ഉച്ചക്ക് രണ്ട് വറ്റ് ചോറ് ഇറങ്ങണം എങ്കിൽ മീനിന്റെ ചാറ് എങ്കിലും വേണം. പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ ഉള്ള വീടുകളിൽ ഇതാണ് അവസ്ഥ. മറ്റെന്തു കറി ഉണ്ടെങ്കിലും ഒരു വശത്ത് മീൻ ഇല്ലാതെ അവർക്ക് ഭക്ഷണം ഇറങ്ങില്ല. ചക്ക സീസൺ ആവുമ്പോൾ ചക്ക പുഴുക്കിന്റെ ഒപ്പവും കപ്പ ഉള്ളപ്പോൾ

അതിന്റെ ഒപ്പവും മീൻ കറി ഉണ്ടെങ്കിൽ മാത്രമാണ് വയറിന്റെ ഒപ്പം മനസ്സും നിറയുകയുള്ളൂ. കപ്പയുടെയും ചക്കയുടെയും ചോറിന്റെയും ഒപ്പം കഴിക്കാവുന്ന ഒരു അടിപൊളി മീൻ മുളകിട്ടത് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ കറി ഉണ്ടാക്കാനായി ഇഷ്ടമുള്ള മീൻ എടുത്ത് കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രത്തിൽ തിളച്ച വെള്ളം എടുത്തിട്ട് കുടം പുളി ഇട്ട് മാറ്റി വയ്ക്കണം.

ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് ചെറിയ ഉള്ളി ഇട്ട് ഇളക്കി എടുക്കണം. ഇതിലേക്ക് ഒരു തക്കാളിയും ചേർത്ത് കൊടുക്കണം. ഇത് ഒന്ന് വെന്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയിട്ട് അരച്ചെടുക്കണം. മൺചട്ടിയിൽ വീണ്ടും വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുകും ഉലുവയും ചേർത്തിട്ട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ഉള്ളിയും ഇട്ട് മൂപ്പിക്കണം.

ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും നേരത്തെ അരച്ചു വച്ചിരിക്കുന്ന കൂട്ടും ചേർത്ത് ഇളക്കിയിട്ട് ഇതിലേക്ക് പുളിയും പുളിവെള്ളവും ചേർക്കണം. ഇത് തിളച്ചതിന് ശേഷം കഴുകി വരഞ്ഞു വച്ചിരിക്കുന്ന മീൻ കഷ്ണങ്ങളും കൂടി ഇട്ട് വേവിച്ചെടുത്താൽ നല്ല രുചികരമായ മീൻ മുളകിട്ടത് തയ്യാർ. നല്ല രുചികരമായ മീൻ മുളകിട്ടത് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളും ഇതിന്റെ ഒക്കെ അളവും കൃത്യമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. Video Credit : Fathimas Curry World

Rate this post

Comments are closed.