അരിപ്പ പത്രത്തിൽ മീൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കു.!! കിടിലൻ മീൻ പൊള്ളിച്ചത് ഇനി എളുപ്പത്തിൽ തയ്യാറാക്കാം.!! Meen Fry Recipe Malayalam

നമ്മുടെ വീടുകളിലെ തീൻമേശകളിൽ മീൻ കൊണ്ടുള്ള വിഭവങ്ങൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ. മീൻ കറിയും മീൻ പൊരിച്ചതുമെല്ലാം ഇഷ്ടപ്പെടാത്തവർ നമുക്കിടയിൽ നന്നെ കുറവായിരിക്കും. എന്നാൽ ഇതിനെല്ലാം ഉപരി മീൻ പൊള്ളിച്ചത് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. എന്നാൽ പുറത്തെ ഹോട്ടലുകളിൽ നിന്നും പൊള്ളിച്ച മീൻ വാങ്ങി കഴിക്കുക എന്നതിലുപരി ഇവ എങ്ങനെ ചുരുങ്ങിയ

സമയം കൊണ്ട് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പലർക്കും അറിയാത്ത ഒരു കാര്യമാണ്. വീട്ടിനുള്ളിൽ ചോറ് വാർക്കാനും മറ്റും നാം ഉപയോഗിക്കുന്ന അരിപ്പ പാത്രം കൊണ്ട് എങ്ങനെ കിടിലൻ മീൻ പൊള്ളിച്ചത് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുക്കുക. ശേഷം പെരുംജീരകവും കുരുമുളകും മഞ്ഞപ്പൊടിയും കാശ്മീരി മുളകുപൊടിയും എല്ലാം ചേർത്തു കൊണ്ടുള്ള ഒരു മസാല മിക്സ് നാം തയ്യാറാക്കുക.

ശേഷം ഈ ഒരു മസാല നാം നേരത്തെ തയ്യാറാക്കി വെച്ച മീനിൽ നന്നായി പിടിപ്പിക്കുക. ശേഷം വളരെ വൃത്തിയുള്ള അരിപ്പ പാത്രം എടുത്തുകൊണ്ട് അവ ഗ്യാസ് സ്റ്റൗവിനു മുകളിൽ കമിഴ്ത്തിയ നിലയിൽ വെക്കുകയും തീ ചെറിയ രീതിയിൽ മാത്രം ഓൺ ചെയ്യുകയും ചെയ്യുക. തുടർന്ന് ഈ ഒരു പാത്രം ചൂടായതിനു ശേഷം അല്പം വെളിച്ചെണ്ണയെടുത്തു അരിപ്പ പാത്രത്തിന്റെ മുകളിൽ പുരട്ടുകയും ശേഷം മീനുകൾ ഓരോന്നായി

അതിനുമുകളിൽ വെക്കുകയും ചെയ്യുക. ഈയൊരു സമയത്ത് ഗ്യാസിലെ തീ കൂടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ കുറച്ചു സമയത്തിന് ശേഷം അവർ തിരിച്ചും മറിച്ചും ഇട്ടു കൊണ്ട് പൊള്ളിച്ചെടുത്താൽ പുറത്തുനിന്ന് വാങ്ങുന്നതിനേക്കാൾ ഉപരി രുചിയുള്ള പൊള്ളിച്ച മീൻ വീട്ടിൽ തന്നെ തയ്യാർ. ഇത്തരത്തിൽ മീൻ പൊള്ളിച്ചത് വാഴയിലയിലാണ് തയ്യാറാക്കുന്നതെങ്കിൽ ഇതിന്റെ രുചി ഇരട്ടിയാകുന്നതാണ്. Video Credit : Adhialee’s kitchen

Comments are closed.