തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എം എൽ എ സച്ചിൻ ദേവും വിവാഹിതരായി .!!ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയ.!! Mayor Arya Rajendran and MLA Sachin Dev Got Married

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയകൾ എല്ലാം തന്നെ ചർച്ച ചെയ്യുന്ന ഒരു വാർത്തയാണ് സഖാവ് ആര്യ രാജേന്ദ്രനും സഖാവ് സച്ചിനും തമ്മിലുള്ള വിവാഹം. ബാലുശ്ശേരി എംഎൽഎ ആണ് സച്ചിൻ. തിരുവനന്തപുരം മേയർ ആണ് ആര്യ രാജേന്ദ്രൻ. ഇപ്പോഴിതാ ആ ശുഭമുഹൂർത്തം കഴിഞ്ഞിരിക്കുകയാണ്. സാധാരണ രാഷ്ട്രീയ ചർച്ചക്ക് വിധേയമാകുന്ന എ കെ ജി സെന്ററിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വളരെ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം നടന്നത്. മതപരമായ യാതൊരു വിധ ചടങ്ങുകളും ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനായി എത്തിയത്.

ഇളം നീല നിറത്തിലുള്ള സാരിയണിഞ്ഞ് വളരെ സിമ്പിൾ മേക്കപ്പോടുകൂടിയാണ് വധു എത്തിയത്. വരനും അങ്ങനെതന്നെ. നീല നിറത്തിലുള്ള കോട്ടൺ ഷർട്ടും മുണ്ടും അണിഞ്ഞാണ് സച്ചിൻ എത്തിയത്.ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തന്നെയാണ് സച്ചിൻ വേഷം ധരിച്ചിരുന്നത്. പറയത്തക്ക ആഭരണങ്ങൾ ഒന്നും തന്നെ ആര്യ ധരിച്ചിരുന്നില്ല. വിവാഹത്തിന്റെ ക്ഷണക്കത്തും വളരെ വ്യത്യസ്തമായ രീതിയിൽ തന്നെയായിരുന്നു.സാധാരണ ക്ഷണക്കത്തുകളിൽ നിന്നും മാറി പാർട്ടി കത്തുകളുടെ രൂപത്തിലായിരുന്നു ക്ഷണക്കത്ത്.

കുടുംബത്തിന്റെ പേര് വയ്ക്കുന്നതിനു പകരം പാർട്ടി നേതൃത്വമാണ് ഇരുവരുടെയും കത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. നേതാക്കൾ കൊടുത്ത മാല പരസ്പരം കൈമാറി,കൈ കൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടാവും, മന്ത്രി റിയാസ്, മന്ത്രി ശിവൻകുട്ടി, തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ല എന്നും സ്നേഹ സമ്മാനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ, വൃദ്ധസദനങ്ങളിലേക്കൊ അനാഥാലയങ്ങളിലേക്കോ കൊടുക്കണമെന്നും വധൂവരന്മാർ നിർദ്ദേശിച്ചിരുന്നു. ബാലസംഘം എസ്എഫ്ഐ പ്രവർത്തന കാലഘട്ടത്തിലാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെയും പ്രണയത്തിന് വീട്ടുകാരും പാർട്ടി നേതൃത്വവും ഒപ്പം നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹത്തോടനുബന്ധിച്ചുളള വിവാഹസൽക്കാരം കോഴിക്കോട് ടാഗോർ സെഞ്ചുറി ഹാളിൽ വച്ച് നടക്കും

Comments are closed.