മട്ടയരി വീട്ടിലുണ്ടോ? എങ്കിൽ തീർച്ചയായും ഇതുപോലെ ചെയ്തു നോക്കൂ 👌👌

വ്യത്യസ്തമായ വിഭവങ്ങൾ ട്രൈ ചെയ്യുവാനും അത് കഴിക്കുന്നതിനും താല്പര്യപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത്തരത്തിൽ എല്ലാവര്ക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവം ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. സാധാരണ നമ്മൾ പച്ചരി കുതിർത്ത് പൊടിപ്പിച്ചോ മറ്റുമാണ് പുട്ട് തയ്യാറാക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി മട്ടയരി ഉപയോഗിച്ച് പുട്ട് തയ്യാറാക്കുന്നതാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.


ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തു തിളപ്പിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ മട്ടയരി എടുത്ത് ഉപ്പ് ചേർത്തു നല്ലതുപോലെ കഴുകിയെടുക്കുക. ഇതിലേക്ക് ഉപ്പ് ഇട്ടു തിളപ്പിച്ച വെള്ളം ഒഴിച്ച് ഒരു മണിക്കൂർ കുതിർത്താൻ വെക്കണം. ഇത്തരത്തിൽ ചൂട് വെള്ളത്തിൽ അരി കുതിർത്താൻ വെക്കുന്നത് അരിയിലെ സ്‌റ്റാർച് കുറക്കുന്നതിനും അരി വേഗത്തിൽ കുതിരനും സഹായിക്കും.

നല്ലതുപോലെ കുതിർന്ന അരി വാർത്തെടുത്ത് വെള്ളം വാരാൻ വെക്കുക. വെള്ളം വാർത്തശേഷം ഈ അരി മിക്സിയിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് സാധാരണ പുട്ട് തയ്യാറാക്കുന്നതുപോലെ നമുക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. ഉപ്പ് ഇട്ട വെള്ളത്തിൽ അരി കുതിർത്താൻ വെച്ചത് കൊണ്ട് തന്നെ ഉപ്പ് ഇടേണ്ട ആവശ്യം വരുകയില്ല. ഇത് തീർച്ചയായും നിങ്ങൾ ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി sruthis kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.