
കിടിലൻ രുചിയിൽ നല്ല കുറുകിയ ചാറോടു കൂടിയ മത്തിക്കറി.!! മത്തി/ചാള ഇങ്ങനെ കറി വെച്ചാൽ രുചി ഇരട്ടിയാകും.!! Mathi mulakittathu Recipe Malayalam
- Mathi mulakittathu Recipe Malayalam : ചേരുവകൾ
- മത്തി – 500g
- ചൂട് വെള്ളം – 1 + 1 /4 കപ്പ്
- കുടം പുളി – 4 ചെറിയ കഷ്ണം
- കടുക് – 1 /2 sp
- ഉലുവ – 1 pinch
- കറിവേപ്പില – 6 ഇല
- ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tsp
- പച്ച മുളക് – 2 nos
- ചെറിയ ഉള്ളി – 15 nos
- തക്കാളി – 1 nos
- മഞ്ഞൾപൊടി – 1 / 4 tsp
- മുളക് പൊടി – 1 / 2 tsp
- കാശ്മീരി മുളക് പൊടി – 2 tsp
- ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം : ആദ്യം മത്തി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വയ്ക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വച്ച് ചൂടായതിനു ശേഷം(മൺചട്ടിയെങ്കിൽ അത്രയും നല്ലത്) 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം..ഇനി ചൂടായ എണ്ണയിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റണം..ഇതിന്റെ നിറം മാറാൻ തുടങ്ങുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേർത്ത് വഴറ്റണം.ഇനി ഇതിലേക് തക്കാളിയും പച്ചമുളകും
കറിവേപ്പിലയും ചേർത്ത് വഴറ്റുക..തക്കാളി വാടി വരുമ്പോൾ തീ സിം ഇൽ ആക്കിയിട്ട് പൊടികളെല്ലാം ചേർത്ത് ചെറുതായി ഒന്ന് മൂപ്പിക്കണം..പൊടികൾ മൂത്ത മണം വന്നു തുടങ്ങുമ്പോൾ പുളിപിഴിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പികുക.ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർക്കാം. മീൻ അതിൽ കിടന്നു വെന്തു കഴിഞ്ഞു വെള്ളം ചെറുതായി വറ്റിതുടങ്ങും. അധികം പറ്റിക്കരുത്,, അതിനു മുന്നേ ഒരു ടേബിൾ സ്പൂൺ കൂടി വെളിച്ചെണ്ണ മേലെ തൂകി ചട്ടി ഒന്ന് കറക്കിയെടുത്ത് അടുപ്പിൽ നിന്നും വാങ്ങണം.സ്വാദിഷ്ടമായ നാടൻ മത്തിക്കറി തയ്യാർ. Video Credit : Ruchi Lab
Comments are closed.