മാതളം പൂക്കാനും കായ്ക്കാനും ഇതാ ഒരു മാജിക് വളം; ഇങ്ങനെ ചെയ്താൽ മാതളം ഒന്നര വർഷത്തിൽ കായ്ക്കും.!! Mathalam krishi Easy tips

Mathalam krishi Easy tips : ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒരു ഫ്രൂട്ട് ആണ് മാതളം അഥവാ പോമഗ്രനേറ്റ്. മറ്റു പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈയൊരു ഫ്രൂട്ട് വീടുകളിൽ വളർത്തുന്നത് വളരെ കുറവായിരിക്കും. കാരണം പലരും കരുതുന്നത് മാതളം നട്ടുവളർത്താനായി വളരെയധികം ബുദ്ധിമുട്ടാണ് എന്നതാണ്. അതേസമയം ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മാതളം നിങ്ങൾക്കും വീട്ടിൽ എളുപ്പത്തിൽ വളർത്തി എടുക്കാനായി സാധിക്കും.

അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കൃത്യമായ അളവിൽ വെള്ളവും, വെളിച്ചവും വളപ്രയോഗവും നൽകുകയാണെങ്കിൽ മാതളം എളുപ്പത്തിൽ വളർന്ന് കിട്ടുന്നതാണ്. അതിനായി പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രധാനമായും മണ്ണിനോടൊപ്പം വേപ്പിലപിണ്ണാക്ക്, ഡോളോമേറ്റ്, ചകിരി ചോറ്, ചാണകപ്പൊടി, എല്ലുപൊടി എന്നിവ മിക്സ് ചെയ്തു കൊണ്ടാണ് പോട്ടിങ് മിക്സ് തയ്യാറാക്കേണ്ടത്. 100 ഗ്രാം എന്ന അളവിലാണ് ഡോളോമേറ്റ് എടുക്കേണ്ടത്.

അതുപോലെ മണ്ണിന്റെ ഇരട്ടി അളവിലാണ് ചകിരിച്ചോറ് തയ്യാറാക്കേണ്ടത്. അതോടൊപ്പം 200ഗ്രാം അളവിൽ വേപ്പില പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൂടി മണ്ണിൽ ചേർത്തു കൊടുക്കേണ്ടതുണ്ട്. ചെടി എളുപ്പത്തിൽ കരുത്തോടെ വളരണമെങ്കിൽ ഏകദേശം അരക്കിലോ അളവിൽ ചാണകം ചെടിക്ക് ചുവട്ടിൽ ഇട്ടു കൊടുക്കണം. ഗ്രോ ബാഗിൽ ആണ് നടുന്നത് എങ്കിൽ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കണം. അതല്ലെങ്കിൽ ചെടി നടുന്നതിന് മുൻപായി നല്ല രീതിയിൽ വളപ്രയോഗം നടത്തിയാണ് തൈ നട്ടു

പിടിപ്പിക്കേണ്ടത്. മറ്റൊരു പോട്ടിലാണ് തൈ നട്ടു പിടിപ്പിച്ചിട്ടുള്ളത് എങ്കിൽ റീപ്പോട്ട് ചെയ്യുമ്പോൾ വേരിന് ചുറ്റുമുള്ള മണ്ണ് ഒരു കാരണവശാലും പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ പുതിയ ഗ്രോ ബാഗിൽ തൈ വളരാതെ ഉണങ്ങി പോകുന്ന അവസ്ഥ ഉണ്ടാകും. തൈ നട്ടുപിടിപ്പിച്ചു കഴിഞ്ഞാൽ വേരിന് വളർച്ച ലഭിക്കുന്നതിനായി മൂന്ന് മില്ലി ക്യുമിക് വെള്ളത്തിൽ നേർപ്പിച്ച ശേഷം ചെടിക്ക് ചുറ്റും ഒഴിച്ച് കൊടുക്കാവുന്നതാണ്. മാതള നാരങ്ങയുടെ ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : PRS Kitchen

Comments are closed.