ഈ ചെടിയുടെ പേരറിയാമോ? ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ.!!

മഷിത്തണ്ട് ചെടിയെ കുറിച്ച് അറിയാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, മക പച്ച, കോലുമഷി, വെള്ളംകുടിയൻ എന്നറിയപ്പെടുന്ന ഈ സസ്യം ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. നിങ്ങളുടെ നാട്ടിൽ ഇവയെ വിളിക്കുന്ന പേരെന്തെന്നു പറയുവാൻ മറക്കല്ലേ.. വിദേശ രാജ്യങ്ങളിൽ സിൽവർ ബുഷ്, പെപ്പർ എൽഡർ പ്ലാന്റ്, ഷൈനിങ് ബുഷ് പ്ലാന്റ്

എന്നിങ്ങനെയുള്ള പേരുകളിൽ ഇവ അറിയപ്പെടുന്നു. നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു സസ്യം കൂടിയാണ് മഷിത്തണ്ട്. ഒരുകാലത്ത് കുട്ടികൾ സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്നത് ഈ സസ്യത്തെയാണ്. ഇവയിൽ തണ്ടിൽ ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ആദ്യപരീക്ഷണം നടത്തുന്നതും ഈ ഒരു സസ്യം ഉപയോഗിച്ച് തന്നെ. വളരെ നല്ലൊരു വേദനാസംഹാരിയായി ഇത് ഉപയോഗിക്കാറുണ്ട്.

തലവേദനക്ക് ഇവയുടെ ഇലയും തണ്ടും ഞെരടി പിഴിഞ്ഞ് കുഴമ്പു രൂപത്തിലാക്കി നെറ്റിയിൽ തേച്ചാൽ മതി. ഇതിന്റെ ഇലയും തണ്ടും തോരൻ വെക്കുന്നതിനും ഉപയോഗിക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന തോരൻ സ്വാദിഷ്ടമാണെന്നു മാത്രമല്ല ആരോഗ്യപ്രദവും ആണ്. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുന്നതിനും വൃക്ക രോഗങ്ങൾക്കും ഉപയോഗിക്കുന്നു. കൂടാതെ വേനൽക്കാലത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുവാൻ സഹായിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.