കുക്കറിൽ 3 വിസിൽ കിടിലൻ മസാല റൈസ് തയ്യാറാക്കാം വെറും 10 മിനുട്ടിൽ. 👌🏻😋😋Masala Rice Recipe Malayalam

Masala rice recipe malayalam.!!!പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു മസാല റൈസ് ആണ്‌ തയ്യാറാക്കുന്നത് കുക്കറിൽ മൂന്ന് വിസിൽ റൈസ് റെഡിയാകും, ലഞ്ച്കൊടുത്തുവിടാൻ ആയിരുന്നാലും അധികം സമയം ഒന്നും ഇല്ലാത്ത സമയത്ത് ആയിരുന്നാലും ഉണ്ടാക്കാൻ പറ്റിയ വിഭവമാണത്..ആവശ്യമുള്ള സാധനങ്ങൾസോനാ മസൂരി അരി / ജീരക ശാല അരി – 2 കപ്പ്…

  • എണ്ണ -3 സ്പൂൺ 
  • നെയ്യ് -2 സ്പൂൺ 
  • പട്ട -1 കഷ്ണം 
  • ഗ്രാമ്പൂ -4 എണ്ണം 
  • ഏലക്ക -2 എണ്ണം 
  • പേരും ജീരകം -1 സ്പൂൺ 
  • മുളക് പൊടി -1 സ്പൂൺ 
  • ഗരം മസാല -1 സ്പൂൺ 
  • മഞ്ഞൾ പൊടി -1 സ്പൂൺ 
  • ഉപ്പ് -1 സ്പൂൺ 
  • ക്യാരറ്റ് -1 എണ്ണം 
  • ബീൻസ് -5 എണ്ണം 
  • തക്കാളി -1 എണ്ണം 
  • കറി വേപ്പില -2 തണ്ട് 
  • സവാള -1 എണ്ണം 
  • ഇഞ്ചി -1 സ്പൂൺ 
  • വെളുത്തുള്ളി – 1 സ്പൂൺ 
  • പച്ചമുളക് -2 എണ്ണം 
  • വെള്ളം -4 കപ്പ്
  • തയ്യാറാക്കുന്ന വിധം

ഒരു കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച്, പട്ട, ഗ്രാമ്പു, ഏലക്ക, പെരുംജീരകം, ഇഞ്ചി, വെളുത്തുള്ളി, ചേർത്ത് ഒപ്പം പച്ചമുളകും ചേർത്ത് നന്നായിട്ടൊന്ന് മൂപ്പിച്ചെടുക്കുക.. അതിനുശേഷം അതിലേക്ക് സവാള, തക്കാളി, ക്യാരറ്റ്, ബീൻസ്, നന്നായിട്ട് വേവിച്ചെടുക്കാം..അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാലയും, ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കാം.

എല്ലാം നന്നായി വെന്തുകഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് എടുത്തു വെച്ചിട്ടുള്ള അരി നന്നായി കഴുകി ഇതിലേക്ക് ഇട്ടു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നെയ്യ് ചേർത്ത് അടച്ചുവെച്ച് മൂന്ന് വിസിൽ വരുമ്പോൾ തീ ഓഫാക്കി കുക്കർ തുറക്കുക. മസാല റൈസ് പാകത്തിന് ആയിട്ടുണ്ടാകും. വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Rajas Kingdom

Rate this post

Comments are closed.