നല്ല മൊരിഞ്ഞ റെസ്റ്റോറന്റ് സ്റ്റൈൽ മസാല ദോശ ഇനി ആർക്കും ഉണ്ടാക്കാം.!! Masala Dosa Recipe Malayalam

Masala Dosa Recipe Malayalam : എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് മസാല ദോശ. പുറമേ മൊരിഞ്ഞും ഉള്ളിൽ നല്ല സോഫ്റ്റും ആയിട്ടുള്ള മസാല ദോശ പലരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന് ആണ്. മിക്കവരും ഹോട്ടലിൽ കയറിയാൽ ഒരു സംശയവും കൂടാതെ ഓർഡർ ചെയ്യുന്നതും മസാല ദോശ തന്നെയാണ്.

പലരും പക്ഷെ മസാല ദോശ വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഈ ഒരു രുചി കിട്ടാറില്ല എന്ന് പരാതി പറയാറുണ്ട്. ഈ ഒരു പരാതിക്ക് ഉള്ള പരിഹരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ മസാല ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. ആദ്യം തന്നെ രണ്ട് കപ്പ്‌ പച്ചരിയും ഒരു കപ്പ്‌ ഉഴുന്നും ഉലുവയും ചേർത്ത്

നല്ലത് പോലെ കഴുകിയതിനു ശേഷം കുതിർക്കണം. കുതിർത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് ആവശ്യത്തിനു വെള്ളവും ചോറും ചേർത്ത് അരച്ചെടുക്കണം. ഇതിനെ നല്ലത് പോലെ കഴുകി പുളിക്കാൻ വയ്ക്കണം. ഈ മാവ് ഉപയോഗിച്ചാണ് അടുത്ത ദിവസം ദോശ ചുട്ട് എടുക്കുന്നത്. ഈ ദോശയ്ക്ക് ഉള്ളിൽ വയ്ക്കുന്ന ഫില്ലിംഗ് ഉണ്ടാക്കാനായി നാല് ഉരുളക്കിഴങ്ങ് മുറിച്ചിട്ട് പുഴുങ്ങി എടുക്കണം. ഇതിനെ

ഉടച്ചെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുകും ഉഴുന്നും പരിപ്പും വറ്റൽ മുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും സവാളയും ചേർത്ത് വഴറ്റി എടുക്കണം. ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയും കായപ്പൊടിയും പച്ചമുളകും ചേർത്ത് നല്ലത് പോലെ വഴറ്റണം. ഇതിലേക്ക് കാരറ്റ് വേവിച്ചത് വേണമെങ്കിൽ അതും ചേർക്കാം. ഇതിനെ വെള്ളവും ഉപ്പും ചേർത്ത് വറ്റിച്ചിട്ട് വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മല്ലിയിലയും കൂടി ചേർക്കാം. Video Credit :Fathimas Curry World

Rate this post

Comments are closed.