ടൂ നാച്ചുറല്‍.!! പ്രകൃതിയോടിണങ്ങി ഒരു സുന്ദര ഭവനം.!! Marvellous Design Home Tour

വീട് വയ്ക്കുമ്പോള്‍ നാം ആദ്യം നോക്കുന്നത് എത്രത്തോളം മനോഹരമാക്കാമെന്നാണ്. വീട് ചെറുതാണെങ്കില്‍ പോലും അത് എങ്ങിനെ ആകര്‍ഷകമാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ലാളിത്യമാണ് വീടിന്റെ മെയിന്‍ എന്ന് പറയുന്നവര്‍ പൊതുവേ സ്വന്തം വീടുവയ്ക്കുമ്പോള്‍ ഭാരിച്ച ബാധ്യതകള്‍ക്കു പിറകെ പോകാറുണ്ട്, ട്രഡീഷണല്‍ വീടുകള്‍ ആണ് നമുക്ക് നല്ലത് എന്ന് പറയുന്നവരും പൊതുവേ വീടുവയ്ക്കുമ്പോള്‍ കണ്ടംബറി വീട് വെക്കാറുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മാഹിയിലെ ഈ വീട. ഇഷ്ടത്തിന് അനുസരിച്ച് ആകര്‍ഷകമായ ഒരു വീട് അത് എങ്ങനെയായിരിക്കണം എന്ന് നമുക്ക് നോക്കാം. പുറമേ നിന്നും

കാണുമ്പോള്‍ വളരെ മനോഹരമാണ് ഇവിടം. പുതിയ ഡിസൈനില്‍ ഈ വീട് 15 സെന്റില്‍ 4600 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. പ്രകൃതിയോട് ഏറ്റവും ഇണങ്ങി നില്‍ക്കുന്ന തരത്തിലാണ് വീടിന്റെ ഇന്റീരിയലും എക്സ്റ്റീരിയലും സെറ്റ് ചെയ്തിട്ടുള്ളത. മലപ്പുറം മഞ്ചേരിയിലെ ആലന്‍ ആര്‍ക്കിടെക്‌സാണ് ഈ വീടിന്റെ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും മനം കവരുന്നതാണ് ഇവിടം. വീടിന്റെ ഇടത് സൈഡിലായി സ്വിമ്മിംഗ് പൂളും വലത്തായി കാര്‍പോര്‍ച്ചും സെറ്റ് ചെയ്തിട്ടുണ്ട. ഇരുന്നു സംസാരിക്കാനുള്ള ഒരു ഏരിയയും വീടിന്റെ ഇടതുവശത്ത് പൂളിനോട് ചേര്‍ന്ന് സെറ്റ് ചെയ്തിട്ടുണ്ട. പൂളിന്റെ എന്‍ട്രി സൈഡ് ഒരു നെറ്റ് മെറ്റല്‍ ഡോര്‍ വെച്ചാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിന്റെ ഫിനിഷിംഗ് മുഴുവനും നാച്ചുറല്‍ ടച്ചാണ് നല്‍കിയിരിക്കുന്നത്. വീട് മെയിന്‍ എന്‍ട്രന്‍സ് കഴിഞ്ഞ് അകത്തേക്ക് കയറുമ്പോള്‍ വിശാലമായ ഒരു ഹാളാണ് കാണാന്‍ സാധിക്കുക.

ഹാളില്‍ നിന്നാല്‍ തന്നെ വീനാലു വശത്തേക്കുള്ള വ്യൂ പോയിന്റ് നമുക്ക് ലഭിക്കും. ഹാളിന്റെ സൈഡിലായി ഒരു ഓപ്പണിംഗ് ഏരിയ ഉണ്ട് അതിന്റെ ഫ്‌ളോറെല്ലാം സെറ്റ് ചെയ്തിരിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് വെച്ചാണ്. അതിമനോഹരമാണ് ഈ വീടിന്റെ ഹാള്‍ ഒരു ഫങ്ന്‍ നടത്തുവാന്‍ സൗകര്യമുള്ള ഹാളില്‍ മുന്നിലായാണ് ഡൈനിങ് ഏരിയ. ഡൈനിങ് ടേബിള്‍ ഗ്രാനൈറ്റ് വെച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്. ചെയേര്‍സ് എല്ലാം തന്നെ സെപ്പറേറ്റഡ് ആണ്. ഡൈനിങ് ഏരിയയില്‍ നിന്നും ഓപ്പണ്‍ കിച്ചണിലേക്ക് ഒരു വ്യൂ ഉണ്ട. അത് കൂടാതെ ഓപ്പണ്‍ കിച്ചനോട് ചേര്‍ന്ന് ചെറിയൊരു ബ്രേക്ഫാസ്റ്റ് ടേബിളുമുണ്ട്. ഇവിടെ നീളത്തിലുള്ള കസേരകളാണ് സെറ്റ് ചെയ്തിട്ടുള്ളത്. കിച്ചണിന്റ അെകത്തു ചെന്നാലോ മനോഹരം. വര്‍ക്ക് ഏരിയ, നോര്‍മല്‍ കിച്ചണ്‍ എന്നിങ്ങനെ രണ്ട് പാര്‍ട്ടായിട്ടാണ് കിച്ചന്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഫ്രിഡ്ജ്, ഓവന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയവ നോര്‍മല്‍ കിച്ചണില്‍ സെറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ കബോര്‍ഡെല്ലാം വുണ്ട് ഫിനിഷ് കബോര്‍ഡാണ്. പിന്നീട് വര്‍ക്ക് ഏരിയയിലേക്ക് ചെന്നാല്‍ അവിടെ ഗ്യാസ് അടുപ്പും സിങ്കും എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. താഴെ രണ്ട് ബെഡ്‌റൂം ആണുള്ളത്. ആരെയും ആകര്‍ഷിക്കുന്ന ഇന്റീരിയലാണ് റൂമിന്റേത്. രണ്ട് സൈഡും ഗ്ലാസ് സെറ്റ് ചെയ്തിട്ടുണ്ട്. കര്‍ട്ടന്‍ നീക്കി കഴിഞ്ഞാല്‍ ഹാളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും മാസ്റ്റര്‍ ബെഡ്‌റൂമില്‍ ഇരുന്ന് തന്നെ കാണാനാവും. എന്നാല്‍ പ്രൈവസിക്ക് മോര്‍ സ്യൂട്ടബിള്‍ കര്‍ട്ടന്ുകളുമുണ്ട്.

സിസിടിവിയുടെവിഷ്വല്‍ മാസ്റ്റര്‍ ബെഡ്‌റൂമില്‍ ലഭ്യമാണ്. മുഴുവനായി ഒരു നാച്ചുറല്‍ ആമ്പിയന്‍സ് ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ പിന്നീടുള്ളത് കിഡ്‌സ് ബെഡ്‌റൂമാണ് ഇവിടെ ബെഡ് രണ്ടായി സെറ്റ് ചെയ്തിരിക്കുന്നു. അതോടൊപ്പം കുട്ടികള്‍ക്ക് ടിവിയും കമ്പ്യൂട്ടറും സെറ്റ് ചെയ്തിട്ടുണ്ട്. ഹാളില്‍ നിന്ന് മുകളിലേക്കുള്ള ഗോവണി സാധാരണയില്‍ നിന്നും വ്യത്യസ്തമായാണ്. സ്‌പൈറല്‍ സ്റ്റൈലിലാണ് കൊടുത്തിട്ടുള്ളത് അതും വുണ്ട് ഫിനിഷിംഗാണ്. മുകളിലുള്ളത് മറ്റൊരു ബെഡ്‌റൂമാണ് വളരെ അതിമനോഹരമായി തന്നെ സെറ്റ് ചെയ്തിരിക്കുന്നു. മൂന്നു ബെഡ്‌റൂമുകളുടെ ബാത്തറൂമുകളും വളര വിശാലമാണ്. ഓരോ കോണില്‍ നിന്ന് നോക്കമ്പോഴും ഏറെ കൗതുകവും ആകര്‍ഷകവും ഈ വീട്.

Rate this post

Comments are closed.