മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ.. താരത്തിന് കൂട്ടുകാരുടെ കിടിലൻ സർപ്രൈസ്, സർപ്രൈസ് കണ്ട് കണ്ണുനിറഞ്ഞു മഞ്ജു വാര്യർ.!!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട താരം. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് താരം പൊതുവെ അറിയപ്പെടുന്നത്. 17-ാം വയസില്‍ മലയാള സിനിമയിലേക്ക് എത്തിയ താരം ഇന്ന് നാല്പത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ ഒരു അവസരത്തിൽ പകരം വെക്കാനില്ലാത്ത ഒരു താരമായി മഞ്ജു മാറിയിരിക്കുന്നു.

താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന് കിടിലൻ സർപ്രൈസുമായി എത്തിയിരിക്കുന്ന കൊട്ടുകാരുടെ വീഡിയോ ആണ്. നാല്പത്തി മൂന്നു വയസാണ് എങ്കിലും പ്രായം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുന്ന താരത്തിന് 1-ാം പിറന്നാളിന്റെ കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്.


ഒന്ന് എന്ന അക്കത്തിലുള്ള കേക്ക് ആണ് താരത്തിന്റെ പിറന്നാൾ സ്‌പെഷ്യൽ ആയി കുട്ടുകാർ നല്കിരിക്കുന്നത്. തന്റെ അഭിനയ മികവിലൂടെ ഓരോരുത്തരെയും അതിശയിപ്പിച്ചിട്ടുള്ള മികച്ച താരപ്രതിഭയാണ് മഞ്ജു വാര്യർ. 1995 ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ സിനിമാജീവിതത്തിലേക്ക് മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചത്.

സല്ലാപം, ഈ പുഴയും കടന്ന്, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കന്മദം എന്നിങ്ങനെ പല മികച്ച ചിത്രങ്ങളുടെയും ഭാഗമാവാൻ താരത്തിന് കഴിഞ്ഞു. ഇത്തരത്തിൽ കരിയറിൽ മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. എന്നിരുന്നാലും 2014 ൽ മഞ്ജു വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചെത്തി. തന്റെ കലാപ്രതിഭയ്ക്ക് ഇത്രയും വലിയ ഇടവേളക്കൊണ്ട് കോട്ടം തട്ടിക്കുവാൻ സാധ്യമല്ല എന്ന് ഇവിടെ മഞ്ജു തെളിയിച്ചു.

Comments are closed.