ലേഡി സൂപ്പർസ്റ്റാറിനെ പൊട്ടിചിരിപ്പിച്ചു കുഞ്ഞു സൂപ്പർ സ്റ്റാറിന്റെ അടവുകൾ.. ക്യൂട്ട് വീഡിയോ വൈറൽ 🔥🔥 [വീഡിയോ]

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട താരം. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് താരം പൊതുവെ അറിയപ്പെടുന്നത്. 17-ാം വയസില്‍ മലയാള സിനിമയിലേക്ക് എത്തിയ താരം ഇന്ന് നാല്പത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ ഒരു അവസരത്തിൽ പകരം വെക്കാനില്ലാത്ത ഒരു താരമായി മഞ്ജു മാറിയിരിക്കുന്നു.

താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പതിവായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ കുഞ്ഞു താരമാണ് ബേബി അമേയ. ഇപ്പോഴിതാ ഇരുവരുടെയും പുതിയ ക്യൂട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ തരംഗമായി മാറിയിരിക്കുന്നത്.


മഞ്ജു വാര്യരോട് കുശലം ചോദിച്ചു കൊണ്ട് നിൽക്കുന്ന പാറുക്കുട്ടിയെ ഈ വീഡിയോയിൽ കാണാം. നാല് മാസം പ്രായം ഉള്ളപ്പോഴാണ് പാറുക്കുട്ടി മിനിസ്ക്രീൻ രംഗത്തേക്കെത്തിയത്. അതും ഫ്ലാവർസ് ചാലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന മികച്ച ജനപ്രിയ പരമ്പരയിലൂടെ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികൾക്കിടയിൽ ഇടം നേടുവാൻ ഈ കുഞ്ഞു താരത്തിന് കഴിഞ്ഞു.

സല്ലാപം, ഈ പുഴയും കടന്ന്, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കന്മദം എന്നിങ്ങനെ പല മികച്ച ചിത്രങ്ങളുടെയും ഭാഗമാവാൻ താരത്തിന് കഴിഞ്ഞു. ഇത്തരത്തിൽ കരിയറിൽ മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. എന്നിരുന്നാലും 2014 ൽ മഞ്ജു വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചെത്തി. തന്റെ കലാപ്രതിഭയ്ക്ക് ഇത്രയും വലിയ ഇടവേളക്കൊണ്ട് കോട്ടം തട്ടിക്കുവാൻ സാധ്യമല്ല എന്ന് ഇവിടെ മഞ്ജു തെളിയിച്ചു.

Comments are closed.