പിറന്നാൾ ദിനത്തിൽ സന്തോഷവാർത്ത പങ്കുവെച്ചു മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ.!!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട താരം. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് താരം പൊതുവെ അറിയപ്പെടുന്നത്. 17-ാം വയസില്‍ മലയാള സിനിമയിലേക്ക് എത്തിയ താരം ഇന്ന് നാല്പത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ ഒരു അവസരത്തിൽ പകരം വെക്കാനില്ലാത്ത ഒരു താരമായി മഞ്ജു മാറിയിരിക്കുന്നു.

ഈ ഒരു പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ഒരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. മലയാളം, ഇംഗ്ലീഷ്, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ ഒരുങ്ങുന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ആയിഷ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.


തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഇത് പുറത്തുവിട്ടിരിക്കുന്നത്. 2022 ൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പറയുന്നത്. തന്റെ അഭിനയ മികവിലൂടെ ഓരോരുത്തരെയും അതിശയിപ്പിച്ചിട്ടുള്ള മികച്ച താരപ്രതിഭയാണ് മഞ്ജു വാര്യർ. 1995 ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ സിനിമാജീവിതത്തിലേക്ക് മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചത്.

സല്ലാപം, ഈ പുഴയും കടന്ന്, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കന്മദം എന്നിങ്ങനെ പല മികച്ച ചിത്രങ്ങളുടെയും ഭാഗമാവാൻ താരത്തിന് കഴിഞ്ഞു. ഇത്തരത്തിൽ കരിയറിൽ മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. എന്നിരുന്നാലും 2014 ൽ മഞ്ജു വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചെത്തി. തന്റെ കലാപ്രതിഭയ്ക്ക് ഇത്രയും വലിയ ഇടവേളക്കൊണ്ട് കോട്ടം തട്ടിക്കുവാൻ സാധ്യമല്ല എന്ന് ഇവിടെ മഞ്ജു തെളിയിച്ചു.

Comments are closed.