കണ്ണെടുക്കാനേ കഴിയുന്നില്ല.. നിങ്ങൾ തന്നെയാണ് ലേഡി സൂപ്പർ സ്റ്റാർ.. മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾക്ക് ആരാധകരുടെ പ്രതികരണങ്ങൾ കണ്ടോ.!! Manju Warrier viral images
ഏറെ പ്രതീക്ഷയോടെയാണ് അണിയറപ്രവർത്തകർ ഈയൊരു സിനിമയെ നോക്കി കാമലയാള സിനിമാ ലോകത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന താര വിശേഷണമുള്ള അഭിനേത്രിയാണല്ലോ മഞ്ജുവാര്യർ. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളായി മാറുകയായിരുന്നു. മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” സാക്ഷ്യം” എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ കരിയറിന് തുടക്കമിട്ട താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി
വന്നിട്ടില്ല എന്നതാണ് വാസ്തവം. നിരവധി സിനിമകളിൽ മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ നായികയായി തിളങ്ങിയ താരത്തിന് അസൂയാവഹമായ രീതിയിൽ ആരാധക വൃന്ദവുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിൽ ഒരുപോലെ ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫർ ആയ മിഥുൻ മോഹൻ ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
” എന്നെന്നേക്കും ശോഭയിൽ ” എന്ന അടിക്കുറിപ്പിൽ ബ്ലൂ ഡെനിം ഓവർക്കോട്ട് ധരിച്ചുകൊണ്ടുള്ള താരത്തിന്റെ മനോഹര ചിത്രങ്ങളിലൊന്നായിരുന്നു ഇദ്ദേഹം പങ്കുവെച്ചിരുന്നത് .ദുബായിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന ഒരു ഇവന്റിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിലും ഫാൻ പേജുകളിലും വൈറൽ ആയി മാറുകയും നിരവധിപേർ പ്രതികരണങ്ങളുമായി എത്തുകയും ചെയ്യുകയായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ ഫോട്ടോയിൽ നിന്നും
കണ്ണെടുക്കാനെ സാധിക്കുന്നില്ല എന്നും നിങ്ങൾ തന്നെയാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്നുമാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. ആമിർ പള്ളിക്കൽ സംവിധായനം ചെയ്യുന്ന “ആയിഷ” എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. മലയാളം അറബിക് കോമ്പിനേറ്റഡ് ചിത്രമായതിനാലും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വളരെയേറെ തരംഗം സൃഷ്ടിണുന്നത്.
Comments are closed.