കളക്ടറെ പാട്ടു പഠിപ്പിച്ച് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ; മഞ്ജു ചേച്ചി പറഞ്ഞാൽ പിന്നെ പാടാതിരിക്കാൻ പറ്റോ.!? പാട്ടും പാടി കൂട്ടും കൂടി അഭിമാന രത്നങ്ങൾ.!! Manju Warrier song with Divya S Iyer

Manju Warrier song with Divya S Iyer : മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആരാധകരുള്ള രണ്ട് വനിതകളാണ് ദിവ്യ എസ് അയ്യർ ഐ എ എസും മഞ്ജു വാര്യരും. തിരക്കിനിടയിലും വ്യക്തി ജീവിതത്തെ ഏറെ ആസ്വാദ്യകരമാക്കുന്ന കാര്യത്തിലാണ് ഇരുവരും ആളുകളുടെ ശ്രദ്ധ കൂടുതലും പിടിച്ചു പറ്റിയിട്ടുള്ളത്. തോൽപ്പിക്കാൻ ശ്രമിച്ച ശക്തികൾക്കിടയിൽ ജീവിതത്തിൽ വിജയിച്ചു

കാണിക്കുവാൻ ശ്രമിച്ചു എന്ന നിലയിൽ മഞ്ജുവാര്യർ തൻറെ സാന്നിധ്യം ഇപ്പോൾ മലയാള സിനിമയിൽ അടക്കം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇരുവരും ആളുകളുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. ഒരു ഗായിക എന്ന നിലയിലും ഐഎഎസ് ഓഫീസറായ ദിവ്യ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു ചില സിനിമകളിൽ പിന്നണി ഗാനാലാപന രംഗത്ത് കൂടി മഞ്ജുവും

സംഗീതത്തിലുള്ള തന്റെ പ്രാവീണ്യം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. ഇരുവരും മലയാളികൾക്ക് എത്രത്തോളം പ്രിയങ്കരാണെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു പോസ്റ്റിനു താഴെ വിരിയുന്ന കമന്റുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്. ഒരു പൊതു പരിപാടിക്കിടയിൽ കണ്ടുമുട്ടിയതാണ് ദിവ്യയും മഞ്ജുവും. ഇരുവരും ഒന്നിച്ച് കുറേ വർത്തമാനം പറയുകയും പിന്നീട് ഒന്നിച്ചു പാട്ടുപാടുകയും

ഒക്കെ ചെയ്തു. ദിവ്യ എസ് അയ്യർ ഐഎഎസ് ആണ് ഈ ധന്യ മുഹൂർത്തത്തിന്റെ ചിത്രങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് പാട്ടും പാടി കൂട്ടും കൂടി എന്ന ക്യാപ്ഷനോടെ ആണ് മഞ്ജുവിനൊപ്പം ഉള്ള ചിത്രങ്ങൾ ദിവ്യ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേർ ഇതിന് കമന്റുകൾ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ദിവ്യ തൻറെ മകൻ മൽഹാറിനൊപ്പം നിറക്കൂട്ടുകൾക്കിടയിൽ കളിക്കുന്നതിന്റെ പോസ്റ്റും മണിക്കൂറുകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ തിരക്കിനിടയിലും എങ്ങനെ ഇത്ര പുഞ്ചിരിച്ച മുഖത്തോടെ ഇരിക്കുവാൻ കഴിയുന്നു എന്നാണ് ദിവ്യയുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന അധികവും കമൻറുകൾ. അതേസമയം തന്നെ മഞ്ജുവിന്റെ നിറഞ്ഞ ചിരിക്ക് ആശംസകൾ അറിയിക്കുന്നവരുടെ എണ്ണവും കുറവല്ല.

Comments are closed.