വീണ്ടും മഞ്ജു ഭാവങ്ങൾ.!!ഷാർജയിൽ തിളങ്ങി മഞ്ജു വാര്യർ.!! പ്രായം റിവേഴ്സ് ഗിയറിൽ തന്നെ എന്ന് ആരാധകർ Manju warrier latest photos
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് മഞ്ജുവാര്യർ. മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ മടങ്ങി വരവിനായി ആരാധകർ കാത്തിരുന്നതുപോലെ ഇന്നേവരെയും മറ്റൊരാളുടെ മടങ്ങിവരവിനായി ആരാധകർ കാത്തിരുന്നിട്ടുണ്ടാകില്ല. രണ്ടാം വരവിൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് വരാൻ മഞ്ജുവിന് സാധിച്ചു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാം
വരവിന് തുടക്കം കുറിച്ച മഞ്ജുവാര്യരുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ജാക്ക് ആൻഡ് ജിൽ ആണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, കാളിദാസ് ജയറാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാലോകത്ത് സജീവമായിരിക്കുന്നത് പോലെ തന്നെ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും സജീവമാണ്. തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം സോഷ്യൽ മീഡിയയിലൂടെ സമയം
കണ്ടെത്താറുണ്ട്. രണ്ടാം വരവിൽ മഞ്ജുവാര്യരുടെ മേക്കോവറുകളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യാറുണ്ട്. മഞ്ജു വാര്യരുടെ കോസ്റ്റ്യൂമുകളും സ്റ്റൈലുകളും യുവാക്കൾക്കിടയിൽ എപ്പോഴും ട്രെൻഡ് സെറ്റർ ആയും മാറാറുണ്ട്. ഇപ്പോഴിതാ ഷാർജയിലെ സ്റ്റേജ് ഷോയിലെ മഞ്ജുവാര്യരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ജുവാര്യരുടെ ഫാൻ ഗ്രൂപ്പുകളിൽ ഉൾപ്പെടെ ഈ ചിത്രങ്ങൾ വൻ തോതിലാണ് ഷെയർ ചെയ്യപ്പെടുന്നത്.
അതീവ സുന്ദരിയായി ചിരിച്ചുകൊണ്ട് നൽകുന്ന മഞ്ജുവാര്യരുടെ ചിത്രങ്ങൾക്കു താഴെ നിരവധി ആരാധകരാണ് സ്നേഹാശംസകൾ അറിയിച്ചിരിക്കുന്നത്. പ്രായം റിവേഴ്സ് ഗിയറിൽ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണോ എന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. ഗായകൻ വിധു പ്രതാപ്, രാജലക്ഷ്മി, രമ്യ നമ്പീശൻ, മിഥുൻ രമേശ് എന്നിവർക്കൊപ്പം ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പതിവുപോലെ സിമ്പിൾ ലുക്കിൽ ഇക്കുറിയും മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം നിറയ്ക്കുകയാണ്.
Comments are closed.