ചാക്കോച്ചൻ തൽക്കാലം ഒന്ന് വിശ്രമിക്കട്ടെ.!! ഇനി ലേഡി സൂപ്പർസ്റ്റാറിന്റെ ഊഴം.!! ദേവദൂതർ പാട്ടിന് കിടിലൻ ചുവടുകളിൽ ഞെട്ടിച്ച് മഞ്ജു വാര്യർ.!! Manju Warrier Dance in Devadooth Song

മലയാളികളുടെ അന്നത്തെയും ഇന്നത്തെയും ചോക്ലേറ്റ് നായകനാണല്ലോ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” കാതോട് കാതോരം” എന്ന ചിത്രത്തിലെ ദൈവദൂതർ പാടി എന്ന ഗാനം 37 വർഷങ്ങൾക്കിപ്പുറം വീണ്ടും വൈറലാക്കി മാറ്റാൻ കുഞ്ചാക്കോ ബോബന് ഒരൊറ്റ ഡാൻസിലൂടെ സാധിച്ചിരുന്നു.

“നാ താൻ കേസ് കൊട്” എന്ന സിനിമയ്ക്ക് വേണ്ടി മലയാളികൾ നെഞ്ചോട് ചേർത്ത് പിടിച്ച ഈ ഒരു ഗാനം റീമേക് വേർഷനിൽ ചാക്കോച്ചന്റെ കിടിലൻ ചുവടുകൾക്ക് അകമ്പടിയായി എത്തുകയും ചെയ്തതോടെ സമൂഹ മാധ്യമങ്ങളിൽ ഇവ നിമിഷ നേരം കൊണ്ട് തന്നെ തരംഗമായി മാറുകയായിരുന്നു. ചാക്കോച്ചന് പുറമേ മറ്റു പ്രമുഖ താരങ്ങൾ കൂടി ഈ ഒരു ഗാനം ഏറ്റെടുത്തതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി യൂട്യൂബിലും ഇൻസ്റ്റഗ്രാം റീൽസുകളിലും ദേവദൂതർ തരംഗമായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ ആരൊക്കെ എത്ര ശ്രമിച്ചാലും ചാക്കോച്ചൻ ചെയ്തതിന്റെ അത്രത്തോളം വരില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇപ്പോഴിതാ, ഈയൊരു വൈറൽ ഗാനത്തിന് ചുവടുകളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലേഡീ സൂപ്പർസ്റ്റാർ. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കൂടെയുള്ള ഏതാനും പെൺകുട്ടികളോടൊപ്പം ദേവദൂതർ പാട്ടിന് മഞ്ജു വാര്യർ ചുവടുവെച്ചത്. ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലും ഫാൻസ്

ഗ്രൂപ്പുകൾക്കിടയിലും മറ്റും വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരായിരുന്നു രസകരമായ പ്രതികരണങ്ങളുമായി എത്തിയിരുന്നത്. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് മഞ്ജുവെന്നും, ഈയൊരു വൈറൽ ഡാൻസ് മഞ്ജു വാര്യർ ഏറ്റെടുത്തത് കൊണ്ട് ഇനി തൽക്കാലം ചാക്കോച്ചന് വിശ്രമിക്കാം എന്നിങ്ങനെയുള്ള രസകരമായ പ്രതികരണങ്ങളും കാണാവുന്നതാണ്.

Comments are closed.