പ്രിയപ്പെട്ട അമ്പിളി ചേട്ടനൊപ്പം.!! പ്രിയ സുഹൃത്തിനെ സന്ദർശിച്ച് മണിയൻപിള്ള രാജുവും മകനും..| Maniyanpilla Raju And Son Visit Jagathi Sreekumar Malayalam

Maniyanpilla Raju And Son Visit Jagathi Sreekumar Malayalam: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ട് ആയിരുന്നല്ലോ ജഗതി ശ്രീകുമാർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ ഒരു ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത്‌ നിരവധി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും ആരാധകരുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് സാധിച്ചിരുന്നു. ഏതൊരു കഥാപാത്രമായാലും അതിന്റെ കൃത്യതയിലും പൂർണ്ണതയിലും അഭിനയിച്ചു ഫലിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവ് തന്നെയായിരുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം.

എന്നാൽ വിധിയുടെ കറുത്ത കരങ്ങളിൽ പെട്ട് വിശ്രമ ജീവിതത്തിലാണ് താരമിപ്പോൾ. എന്നാൽ മമ്മൂട്ടിയുടെ സിബിഐ ഫൈവ് എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ വേഷത്തിൽ താരം എത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും തങ്ങളുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടൻ തങ്ങളെ ചിരിപ്പിക്കാനും അമ്പരപ്പിക്കാനുമായി അഭിനയ ലോകത്ത് സജീവമായി വീണ്ടും തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം ഒന്നടങ്കം.
എന്നാൽ ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ

ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.സിനിമയിൽ എന്ന പോലെ തന്നെ ജീവിതത്തിലും ഏറെ അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കളിൽ ഒരാളായ മണിയൻപിള്ള രാജു തന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടനെ കാണാൻ എത്തിയിരിക്കുകയാണ്. തന്റെ മകനും നടനുമായ നിരഞ്ജ രാജുവിനൊപ്പമെത്തിയ താരം ജഗതിയുമായി കുശലാന്വേഷണം നടത്തുകയും ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല ഈ ഒരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. തന്റെ പ്രിയ സുഹൃത്തിനെ കണ്ടപ്പോഴുള്ള സന്തോഷം ജഗതിയുടെ മുഖത്ത് കാണാൻ സാധിക്കുന്നുണ്ട് എന്നും ജഗതി ചേട്ടന്റെ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് തങ്ങൾ എന്നുമുള്ള നിരവധി ആരാധക പ്രതികരണങ്ങളും ചിത്രത്തിന് താഴെ കാണാൻ സാധിക്കുന്നതാണ്.

Rate this post

Comments are closed.