ഈ ചെടിയുടെ പേര് അറിയാമോ? പ്രകൃതി തരുന്ന ഔഷധം.. ഈ ചെടിയെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.!!

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി പല തരത്തിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ധാരാളം സസ്യങ്ങൾ ഉണ്ട്. ഒരുകാലത്തു നമ്മുടെ പൂർവികർ പല വിധ അസുഖങ്ങൾക്കും ഉള്ള പ്രതിവിധിയായി ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ ഉള്ള സസ്യങ്ങളെ ആയിരുന്നു. ഗൗരവം ഏറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്നുള്ളു. ഇന്നത്തെ മിക്ക ആളുകൾക്കും ഔഷധസസ്യങ്ങളെ കുറിച്ച് അറിയില്ല.


അത്തരത്തിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് മണിത്തക്കാളി. കറുത്ത നിറത്തിൽ കുരുമുളകിനേക്കാൾ കുറച്ചു വലിപ്പത്തിൽ കാണപ്പെടുന്ന ഈ കായ്കൾ ഒട്ടുമിക്ക ആളുകളും കണ്ടിട്ടുണ്ടാകും. ഇത് കറിവെക്കുന്നവരും നിരവധിയായിരിക്കും. എന്നാൽ മിക്ക ആളുകൾക്കും ഇവയുടെ യഥാർത്ഥ ഗുണങ്ങളെ കുറിച്ച് അറിയുകയില്ല. ആയുർവേദ പ്രകൃതി ചികിത്സയിൽ ധാരാളമായി ഉപയോഗിച്ച് വരുന്ന ഒരു ദിവ്യ ഔഷധമാണ് ഇത്.

ഹൃദ്രോഗത്തിനും വായിലും വയറ്റിലും ഉണ്ടാകുന്ന അൾസറിനെ പ്രതിരോധിക്കുവാനും ഇത് മികച്ചതാണ്. മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ, വാതരോഗങ്ങൾ, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയവയ്ക്കും ആയുർവേദ ചികിത്സയിൽ ഇവ ഉപയോഗിക്കാറുണ്ട്. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഇരുമ്പ്, റൈബോഫ്‌ളേവിന്‍, നിയോസിന്‍, ജീവതം സി, ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകള്‍തുടങ്ങിയ ഘടകങ്ങൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

കൂടുതൽ വിശദമായി മണിത്തക്കാളി എന്ന ഈ ഔഷധത്തെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.