
ഇതൊക്കെയെല്ലേ ഒന്നുണ്ടാക്കി കഴിക്കേണ്ടത്.!! ഒന്ന് കണ്ടാൽ മതി,പ്ലേറ്റ് എല്ലാം കാലിയാകും.. മണിപുട്ട് എളുപ്പത്തിൽ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.!! Maniputtu Recipe Malayalam
Maniputtu Recipe Malayalam : വ്യത്യസ്തങ്ങളായ വിഭവങ്ങൾ ആയിരിക്കും എല്ലാവര്ക്കും കഴിക്കുവാൻ ഏറെ താല്പര്യം. അത്തരത്തിൽ എല്ലാവര്ക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ പര്യപ്പെടുത്തുന്നത്. ബ്രേക്ഫാസ്റ്റ് ആയും എവെനിംഗ് സ്നാക്ക് ആയും കഴിക്കാൻ പറ്റിയ കുട്ടികൾക്കെല്ലാം ഒത്തിരി ഇഷ്ടമാകുന്ന ഒരടിപൊളി വിഭവം ആണിത്.
ഉണ്ടാക്കാൻ കുറച്ച് ബുദ്ധിമുട്ടാണെങ്കിൽ പോലും കഴിക്കുവാൻ ഒരുപാട് രുചിയുള്ള ഒരടിപൊളി പലഹാരം ആണിത്. ഈ ഒരു മണിപുട്ട് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് തിളപ്പിച്ചെടുക്കണം. രണ്ടു കപ്പ് വെള്ളം ആണെടുക്കുന്നത്. അരിപ്പൊടി ഇതേ കപ്പിൽ തന്നെ ഒരു കപ്പ് എടുക്കുക ഏതു പൊടി വേണമെങ്കിലും എടുക്കാവുന്നതാണ്. ചൂടായ വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ എണ്ണ
തുടങ്ങിയവാ ചേർത്ത് വെള്ളം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഇങ്ങനെ തിളച്ച വെള്ളം പുട്ടുപൊടിയിലേക്ക് ഒഴിച്ച് നല്ലതുപോലെ സ്പൂണോ മറ്റോ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കുക. ചെറുതായി ചൂടറി കഴിഞ്ഞാൽ ചെറിയ ചെറിയ ബോളുകളാക്കി മാറ്റുക. കുറച്ചു തേങ്ങാ ചിരകിയെടുത്ത് അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർക്കുക. പഞ്ചസാര താല്പര്യമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി.
ഇത് സാധാരണ പുട്ടു തയ്യാറാക്കുന്നതുപോലെ പുട്ടുംകുറ്റിയിൽ ഇട്ടു ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. സാധാരണ പുട്ട് വേവിക്കുന്നതിനേക്കാളും കൂടുതൽ സമയം ഇത് വേവിച്ചെടുക്കേണ്ടതാണ്. കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ കാണൂ.. തീർച്ചയായും ഇഷ്ടമാകും. കുട്ടികൾക്കെല്ലാം ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. Video Credit : Mums Daily
Comments are closed.