വ്യത്യസ്ത രുചിയിൽ ഒരടിപൊളി വിഭവം; ഗോതമ്പു പൊടിയും മാങ്ങയും മിക്സിയിൽ ഇതുപോലൊന്ന് കറക്കി എടുക്കൂ സൂപ്പർ ആണ്.!! Mango Putt Recipe

Mango Putt Recipe : ഐസ്ക്രീം പുട്ട്,ചിക്കൻ പുട്ട് എന്നിങ്ങനെ പുട്ടുകളിൽ പല വെറൈറ്റുകളും ഇപ്പോൾ റസ്റ്റോറന്റ്റുകളിൽ ലഭ്യമാണ്. എന്നാൽ വ്യത്യസ്തമായ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ മാംഗോ പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.പുട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, കാൽ കപ്പ് അളവിൽ നന്നായി

പഴുത്ത മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ശർക്കര പൊടി കാൽ കപ്പ്, തേങ്ങ ആവശ്യത്തിന്, ഏലക്കാപ്പൊടി ഒരു പിഞ്ച്, അല്പം ഉപ്പ്, ഇഷ്ടമുള്ള നട്സ്കളും ഡ്രൈ ഫ്രൂട്സ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച ഗോതമ്പ് പൊടിയും മാങ്ങ കഷണങ്ങളും ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇങ്ങനെ അടിച്ചെടുക്കുമ്പോൾ മാവ് വല്ലാതെ കുഴഞ്ഞു പോയി എന്ന് തോന്നുകയാണെങ്കിൽ

പുട്ടിന്റെ പൊടിയുടെ പാകത്തിന് ആക്കാനായി കുറച്ചു കൂടി ഗോതമ്പു പൊടി ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം പൊടിയിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് എടുത്തു വച്ച തേങ്ങ, ശർക്കര പൊടി, ഏലക്ക പൊടി, നട്സ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പുട്ട് ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിന്റെ താഴെ ഭാഗത്തായി തേങ്ങയുടെ കൂട്ട് ഇട്ടു കൊടുക്കാം. മുകളിൽ ഒരു ലയർ മാങ്ങയുടെ കൂട്ട് ഇട്ടു കൊടുക്കുക.

വീണ്ടും മുകളിൽ കുറച്ചു കൂടി തേങ്ങയുടെ കൂട്ട് ഇട്ട് നേരത്തെ ചെയ്തത് പോലെ മാങ്ങ ചേർത്ത പൊടി കൂടി ഒരു ലെയർ ഇട്ടു കൊടുക്കാം. ശേഷം ഇത് കുറഞ്ഞത് 20 മിനിറ്റ് നേരം ആവി കേറ്റി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ മാംഗോ പുട്ട് തയ്യാറായിക്കഴിഞ്ഞു. ഇതിൽ ആവശ്യാനുസരണം ഇഷ്ടമുള്ള നട്സുകളെല്ലാം നിങ്ങൾക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks

Comments are closed.