ഒരേ ഒരു പച്ച മാങ്ങ മുഴുവനോടെ കുക്കറിൽ ഇട്ടു കൊടുക്കൂ!!! അപ്പോൾ കാണാം അത്ഭുതം.!! Mango Pana Recipe Malayalam

Mango Pana Recipe Malayalam : പച്ചമാങ്ങ കൊണ്ടുള്ള വ്യത്യസ്ഥങ്ങളായ ഡ്രിങ്കുകൾ നമ്മൾ കാണാറുണ്ടല്ലേ. ഈയിടെയായി പച്ചമാങ്ങ കൊണ്ടുള്ള ധാരാളം പരീക്ഷണങ്ങൾ മീഡിയയിലും മറ്റും നമ്മൾ കാണുന്നത് സ്ഥിരമാണ്. ഇവിടെ നമ്മൾ തയ്യാറാക്കുന്നതും പച്ചമാങ്ങ കൊണ്ട് തന്നെയുള്ള വ്യത്യസ്ഥവും രുചികരവും പുതുമയാർന്നതുമായ ഒരു ഡ്രിങ്ക് തന്നെയാണ്.

ഇത് തയ്യാറാക്കാനായി നമ്മൾ വലിയൊരു പച്ചമാങ്ങ എടുത്തിട്ടുണ്ട്. ചെറിയ മാങ്ങയാണെങ്കിൽ രണ്ടോ മൂന്നോ ഒക്കെ ആവാം. മാങ്ങയുടെ ഞെട്ടിയൊന്ന് ചെത്തിക്കളഞ്ഞ ശേഷം നല്ലപോലെ കഴുകിയെടുത്ത് ഒരു കുക്കറിലേക്കിട്ട് കൊടുക്കുക. അടുത്തതായി ഈ മാങ്ങ വെന്ത് കിട്ടാൻ ആവശ്യമായ അരക്കപ്പ് വെള്ളം കൂടെ ചേർത്ത് കൊടുക്കുക. ഇനി കുക്കർ മൂടി വച്ച ശേഷം കുറഞ്ഞ തീയിൽ രണ്ട് വിസിൽ വരുത്തുക. നമുക്ക് ഈ മാങ്ങ നല്ലപോലെ വെന്ത് കിട്ടണം.

അത്കൊണ്ട് തന്നെ രണ്ടോ മൂന്നോ വിസിൽ അധികമായാലും സാരമില്ല. ശേഷം കുക്കറിൽ നിന്നും വേവിച്ച മാങ്ങയെടുക്കുക. വേവിക്കാൻ ഉപയോഗിച്ച വെള്ളം നമുക്ക് കളയാവുന്നതാണ്. ശേഷം കൈവച്ചോ അല്ലെങ്കിൽ സ്പൂൺ വച്ചോ മാങ്ങയുടെ പൾപ്പ് മുഴുവനായെടുക്കുക. മാങ്ങ നല്ല രീതിയിൽ വെന്താൽ മാത്രമേ നമുക്ക് മുഴുവനായും പൾപ്പ് എടുക്കാൻ സാധിക്കുകയുള്ളൂ. നമുക്ക് മൊത്തം ഒരു കപ്പ് അളവിലാണ് പൾപ്പ് കിട്ടിയിരിക്കുന്നത്. ഇതൊന്ന് അരച്ചെടുക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.

കൂടാതെ ഒരു പച്ചമുളകും ചെറിയൊരു കഷ്ണം ഇഞ്ചിയും ചേർത്ത് കൊടുക്കുക. ശേഷം അരടീസ്പൂൺ ജീരകവും അരടീസ്പൂൺ കുരുമുളകും അരടീസ്പൂൺ പെരുംജീരകവും ചെറുതായൊന്ന് ചൂടാക്കിയെടുത്ത ശേഷം ഒന്ന് ചതച്ചെടുത്ത് ചേർക്കുക. ഇവയുടെയെല്ലാം പൊടികൾ ചേർത്ത് കൊടുത്താലും മതി. മനസ്സും ശരീരവും തണുപ്പിക്കുന്ന ഈ അടിപൊളി പച്ചമാങ്ങ ഡ്രിങ്കിനെ കുറിച്ച് കൂടുതലറിയാൻ വിഡിയോ കാണുക. Video Credit : Pachila Hacks

Rate this post

Comments are closed.