മാവില നിസാരക്കാരനല്ല.. വെറുതെ കളയുന്ന മാവിലയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ, അറിയാതെ പോകല്ലേ.!! Mango leaves health benefits

മാങ്ങ ആണോ മാവില ആണോ ഏറെ ഗുണം ഉള്ളത്? എന്നാൽ അറിഞ്ഞോളൂ മാവില തന്നെ. മാവിലയുടെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും. മാമ്പഴം മാത്രമല്ല മാവിലയും നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്. ഇത്രയും കാലം മാവില ഒന്നിനും ഉപയോഗിക്കാതെ പോയത് വലിയൊരു നഷ്ടം തന്നെ ആണ്‌, മരുന്നുപോലെ കൂടെ കൂട്ടാൻ ആകുന്ന ഒന്നാണ് മാവില, കൂടാതെ സുലഭമായി ലഭിക്കുന്ന ഒന്നും കൂടെ ആണ്‌

ഒത്തിരി ആന്റിഓക്സിഡന്റ്‌സ് അടങ്ങിയ ഒന്നാണ് മാവില. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും.. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേ ദിവസം രാവിലെ ഞെരടി പിഴിഞ്ഞ് കുടിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും. കൂടാതെ പ്രമേഹത്തിനോടാനുബന്ധിച്ചു വരുന്ന നേത്രരോഗങ്ങൾ നിയന്ത്രിക്കാനും ഇത് ഉപകരിക്കും.രക്തസമ്മർദ്ദം കുറയ്ക്കാനും വേരിക്കോസ് വെയ്ൻ പോലുള്ള പ്രശ്നങ്ങൾക്കും

പരിഹാരം ആയും മാവില ഉപയോഗിക്കാം. ക്ഷീണം, പിരിമുറുക്കം എന്നിവ മാറി ഉന്മേഷത്തോടെ ഇരിക്കാൻ മാവില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി, ഷീണം മാറി നല്ല ഉന്മേഷം കിട്ടാൻ ഇതു സഹായിക്കും. പിത്താശയ കല്ലും, മൂത്രക്കല്ലും മാറുന്നതിനും മാവില ഉണക്കിപ്പൊടിച്ച് ഒരു ദിവസം വെള്ളത്തിലിട്ടു വച്ച് പിറ്റേദിവസം രാവിലെ അരിച്ചെടുത്ത് കുടിച്ചാൽ മതി. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും. മാവില ഇട്ടു വെള്ളം

തിളപ്പിച്ച് കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കുന്നതാണ്. മാവില കത്തിച്ച് പുക ശ്വസിച്ചാൽ ഇക്കിളും, തൊണ്ടസംബന്ധമായ വേദനയ്ക്കും ശമനമുണ്ടാകും. ഇത്രയധികം ഗുണങ്ങൾ ഉള്ള ഒന്നാണ് മാവില. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : MALAYALAM TASTY WORLD

Comments are closed.