
പച്ചമാങ്ങ കൊണ്ട് ഈ ചൂടിൽ ഉണ്ടാക്കാൻ പറ്റിയ 3 വ്യത്യസ്ഥ ജ്യൂസ് റെസിപികൾ.. പച്ചമാങ്ങ വീട്ടിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ.!! Mango Kulukki sarbath Recipe Malayalam
Mango Kulukki sarbath Recipe Malayalam : ഈ നോമ്പിന്റെ സമയം എന്ന് പറയുന്നത് മാങ്ങയുടെ കൂടെ സീസണാണ്. പച്ചമാങ്ങയും പഴുത്ത മാങ്ങയും കൊണ്ടെല്ലാം നമ്മൾ ജ്യൂസ് തയ്യാറാക്കാറുണ്ട്. ഇന്ന് നമ്മൾ പച്ചമാങ്ങ കൊണ്ടുള്ള മൂന്ന് കിടിലൻ ജ്യൂസുകളാണ് പരിചയപ്പെടാൻ പോകുന്നത്. പഴുത്തമാങ്ങ ജ്യൂസ് പോലെ തന്നെ ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒന്ന് തന്നെയാണ് പച്ചമാങ്ങ ജ്യൂസും. ഇവിടെ നമ്മൾ തയ്യാറാക്കാൻ പോകുന്ന മൂന്ന് പച്ചമാങ്ങ ജ്യൂസുകളിൽ ഒരു സ്പെഷ്യൽ ഐറ്റമുണ്ട്.
അത് നോർത്ത് ഇന്ത്യൻ സ്പെഷ്യൽ ഡിഷ് ആണ്. മാംഗോ പന്ന എന്നാണ് ഇതിന്റെ വിളിപ്പേര്. ചൂടു സമയങ്ങളിൽ ദാഹമകറ്റാനായി ഇവർ ഉണ്ടാക്കുന്ന നല്ല വെള്ളം പോലെയിരിക്കുന്ന ഒരു സ്പെഷ്യൽ റെസിപി ആണിത്. തണുപ്പിനായുള്ള പല ഐറ്റംസും ഇട്ടുകൊണ്ടുള്ള ഒരു കിടിലൻ ജ്യൂസാണിത്. ഇനി ഈ മൂന്ന് അടിപൊളി ജ്യൂസുകൾ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് നോക്കാം. നോമ്പും ചൂടും കൂടെ ആയത് കൊണ്ട് തന്നെ നോമ്പിന് പറ്റിയ ഒരു ഡ്രിങ്ക് ആണ് നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്. സാധാരണ ജ്യൂസുകളെ പോലെ

കട്ടിയിൽ അല്ലാതെ വെള്ളം പോലെയായിരിക്കും ഇതിന്റെ പരുവം. അതുകൊണ്ട് തന്നെ ഒരു മാങ്ങയിൽ നിന്ന് തന്നെ അഞ്ചോ ആറോ ഗ്ലാസ് ജ്യൂസ് ഉണ്ടാക്കിയെടുക്കാവുന്നതാണ്. എന്നാലോ ടേസ്റ്റിന് ഒട്ടും കുറവും വരില്ല. ഏത് മാങ്ങ വേണമെങ്കിലും ഇതിനായി എടുക്കാം. ഒരു മാങ്ങ നല്ലപോലെ തൊലിയെല്ലാം കളഞ്ഞു മുറിച്ചെടുക്കുക. പരമ്പരാഗതമായി ഇവർ ഈ ജ്യൂസ് ഉണ്ടാക്കുമ്പോൾ മാങ്ങ മൊത്തത്തിൽ വേവിച്ച് മാങ്ങയിലെ ആ കാമ്പ് മാത്രം വേർതിരിച്ചെടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ നമ്മൾ മാങ്ങ മുറിച്ചെടുത്ത്
വേവിക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് വെന്തു കിട്ടുകയും പൾപ്പ് കൃത്യമായി എടുക്കാനും കഴിയും. ഇനി നമുക്ക് മുറിച്ച് വച്ച മാങ്ങ അണ്ടിയോടു കൂടി കുക്കറിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചിയും നാലോ അഞ്ചോ മണി കുരുമുളകും അൽപ്പം ഉപ്പും കൂടെ ചേർത്ത് ഒന്നരക്കപ്പ് വെള്ളം കൂടെ ഒഴിച്ച് കൊടുക്കുക. ശേഷം മീഡിയം തീയിൽ ഒരു വിസിൽ വരത്തക്ക രീതിയിൽ വേവിച്ചെടുക്കുക. ഈ മൂന്ന് അടാറ് ജ്യൂസുകൾ എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയണ്ടേ??? വേഗം വീഡിയോ കണ്ടോളൂ… Video Credit : Ayshaz World
Comments are closed.