
കൊതിയൂറും മംഗോ ഫ്രൂട്ടി.. പഴുത്ത മാങ്ങാ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ.!! Mango Frooti squash Recipe Malayalam
Mango Frooti squash Recipe Malayalam : നമ്മുടെ ഒക്കെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന രുചിയാണ് ഫ്രൂട്ടിയുടെ രുചി. പണ്ട് യാത്ര പോവുമ്പോൾ എല്ലാം വാങ്ങി കുടിച്ചിരുന്ന ഒന്നാണ് ഫ്രൂട്ടി. ഇപ്പോൾ പല പേരിലും രുചിയിലും ഉള്ള ഡ്രിങ്ക്സ് ഒക്കെ വാങ്ങാൻ കിട്ടുമെങ്കിലും ഫ്രൂട്ടിയുടെ രുചി എന്നും മനസ്സിൽ തങ്ങുന്ന ഒന്നാണ്. ഇത് നമുക്ക് നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാലോ?
വായിൽ വെള്ളം ഊറുന്നുണ്ടല്ലേ. ഫ്രൂട്ടിയുടെ രുചി ഉള്ള മാമ്പഴത്തിന്റെ സ്‌ക്വാഷ് ഉണ്ടാക്കാനായി രണ്ട് പഴുത്ത മാമ്പഴവും ഒരു പച്ച മാങ്ങയും എടുക്കണം. മാങ്ങാ നല്ലത് പോലെ കഴുകിയതിന് ശേഷം ഒരു തുണി വച്ച് തുടച്ചെടുക്കണം. ഇവ തൊലി കളഞ്ഞിട്ട് മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിനെ നല്ലത് പോലെ അരച്ചെടുത്തിട്ട് ഒരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം പഞ്ചസാരയും വെള്ളവും ചേർത്തിട്ട് തിളപ്പിക്കണം.
ഇതിനെ തുടർച്ചയായി ഇളക്കിയിട്ട് കുറച്ചു നാരങ്ങാ നീരും കൂടി ചേർക്കണം. നാരങ്ങാ നീര് ചേർത്താൽ ഇത് ചീത്തയാവുന്നത് തടയാൻ സാധിക്കുന്നതാണ്. ഇതിനെ അരിച്ചെടുത്തു കഴിഞ്ഞതിനു ശേഷം ഉപയോഗിക്കാവുന്നതാണ്. ഒരു സെർവിങ് ഗ്ലാസിൽ കുറച്ച് ഐസ് ക്യൂബും വെള്ളവും ഒഴിച്ചിട്ട് ഇതിൽ നിന്നും അൽപ്പം സ്‌ക്വാഷും കൂടി ചേർത്താൽ നല്ല രുചികരമായ മാമ്പഴ സ്‌ക്വാഷ് തയ്യാർ.
നമ്മുടെ മാവിൽ നിന്നും വീഴുന്ന മാമ്പഴം എല്ലാം തന്നെ നമുക്ക് ഉപയോഗിച്ച് തീർക്കാൻ കഴിഞ്ഞു എന്ന് വരില്ല. നമ്മൾ അയൽവക്കത്തും ബന്ധുവീടുകളിലും ഒക്കെ കൊടുത്താലും പലപ്പോഴും ബാക്കി വരാറുണ്ട്. ഇങ്ങനെ വരുന്ന മാമ്പഴത്തിന്റെ കാമ്പ് എടുത്തിട്ട് പഞ്ചസാരയുടെ ഒപ്പം ചേർത്തു വയ്ക്കുന്നത് എങ്ങനെ എന്നും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. Video Credit : Mia kitchen
Comments are closed.