മാങ്ങ ഉണ്ടോ? വേനൽക്കാലത്ത് കുടിക്കാൻ ഒരു അടിപൊളി ഡ്രിങ്ക്.!! Mango Drink Recipe Malayalam

Mango Drink Recipe Malayalam : വേനൽക്കാലം എന്നു കേൾക്കുമ്പോൾ മനസിലേക്ക് ഓടി വരുന്നത് വേനലവധിയ്ക്ക് പറമ്പിലൊക്കെ ഓടി കളിക്കുന്നതും മാവിൽ നിന്നും മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തുന്ന മധുര നിമിഷങ്ങളും ആയിരിക്കും. ഈ. മാങ്ങ കൊണ്ട് എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. അത്‌ കൂടാതെ ബന്ധു വീടുകളിൽ നിന്നും കൊണ്ടു വരുന്ന മാമ്പഴം വേറെ.

മാമ്പഴം വച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒരു ഡ്രിങ്ക് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഡ്രിങ്ക് ആണ് ഇത്. ആദ്യം തന്നെ ഒരു ബൗളിൽ കുറച്ച് കസ്ക്കസ് കുതിർത്തു വയ്ക്കണം. അതിലേക്ക് തന്നെ രണ്ട് കപ്പ്‌ തേങ്ങാപ്പാൽ കൂടി ചേർത്തു വയ്ക്കണം. ചൂടുകാലത്ത് തേങ്ങാപാൽ ചേർത്ത് ഡ്രിങ്ക് കുടിക്കുന്നത് ഉന്മേഷം വർധിപ്പിക്കാൻ സഹായിക്കും.

ഇതിലേക്ക് കുറച്ച് തണുത്ത പാലും കണ്ടൻസ്ഡ് മിൽക്കും കൂടി ചേർക്കണം. കുറച്ച് പഴുത്ത മാങ്ങ എടുത്തിട്ട് ചെറിയ കഷണങ്ങളായി അരിയണം. ഈ കഷ്ണങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന മിശ്രിതത്തിലേക്ക് ചേർക്കുക. മാതളം ഉണ്ടെങ്കിൽ അതും കൂടി ചേർത്താൽ കാണാൻ നല്ല ഭംഗി ഉണ്ടാവും. ഇതോടൊപ്പം കുറച്ച് മാമ്പഴവും പഞ്ചസാരയും കൂടി അരച്ചു ചേർക്കണം. ഇത് ആ മിശ്രിത്തിൽ യോജിപ്പിക്കാതെ സേർവ് ചെയ്യുന്ന ഗ്ലാസിൽ

അതിന്റെ സൈഡിൽ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്‌താൽ കാണാനും നല്ല ഭംഗി ആയിരിക്കും. അത്‌ പോലെ തന്നെ മാമ്പഴത്തിന്റെ രുചി അതു പോലെ തന്നെ നാവിലേക്ക് എത്തുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ ഡ്രിങ്ക് വിരുന്നുകാർക്ക് നൽകിയാൽ നിങ്ങൾ ആയിരിക്കും അവരുടെ ഇടയിലെ സ്റ്റാർ. വീട്ടിലെ കുട്ടികൾ ആണെങ്കിൽ എന്നും ഇത് ചോദിച്ചു വാങ്ങി കുടിക്കും. Video Credit : Ayesha’s Kitchen

Rate this post

Comments are closed.