മാമ്പഴത്തിലേക്ക് കാപ്പിപ്പൊടി ചേർത്തപ്പോൾ.!! പഴുത്ത മാങ്ങ വെച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ മംഗോ ബബിൾ ഡ്രിങ്ക്! Mango Bubble cofffee Recipe Malayalam

Mango Bubble cofffee Recipe Malayalam : മാങ്ങക്കാലമായാൽ വ്യത്യസ്ത രുചികളിൽ ഉള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ പതിവായിരിക്കും. പഴുത്ത മാങ്ങ ജ്യൂസും, കറിയും, ഉണക്കി സൂക്ഷിക്കുന്ന രീതിയുമെല്ലാം പലർക്കും അറിയാമെങ്കിലും വളരെ വ്യത്യസ്തമായി പഴുത്തമാങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ബബിൾ ഡ്രിങ്കിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാകില്ല.

അത് വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങയാണ് ആവശ്യമായിട്ടുള്ളത്. അത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാനിൽ വെള്ളം വച്ച് അതിലേക്ക് അര ടീസ്പൂൺ അളവിൽ പഞ്ചസാരയും മുറിച്ചുവെച്ച മാങ്ങയും ഇട്ടുകൊടുക്കുക. മാങ്ങ നല്ലതുപോലെ തിളച്ച് വെന്ത് വരുമ്പോൾ പാൻ ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം വേവിച്ചുവെച്ച മാങ്ങ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം.

ശേഷം ഇതിൽ നിന്നും മൂന്ന് ടീസ്പൂൺ മംഗോ പ്യൂരി ആണ് ബബിൾസ് ഉണ്ടാക്കാനായി എടുക്കേണ്ടത്. ഈ മാംഗോ പ്യൂരിയിൽ നിന്നും കുറച്ച് എടുത്ത് മാറ്റിവയ്ക്കാം. ബാക്കി പേസ്റ്റ് ഒരു പാനിലേക്ക് ഒഴിച്ച് അതിലേക്ക് കപ്പപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഇതൊന്ന് ചൂടാറി വരുമ്പോൾ കപ്പപ്പൊടിയിൽ ഡിപ്പ് ചെയ്തു ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാം. ശേഷം ഒരു പാനിൽ വെള്ളമൊഴിച്ച് തിളയ്ക്കുമ്പോൾ ഉണ്ടാക്കിവെച്ച ഉരുളകൾ അതിലേക്ക് ഇട്ടു കൊടുക്കാം. ഈയൊരു സമയം കൊണ്ട് നേരത്തെ തയ്യാറാക്കി വച്ച

മാംഗോ പ്യൂരിയിൽ നിന്നും കുറച്ചെടുത്ത ഫ്രിഡ്ജിൽ തണുപ്പിക്കാനായി വയ്ക്കാവുന്നതാണ്. അതിനുശേഷം വേവിച്ചുവെച്ച ബബിൾസ് ഒരു ഗ്ലാസ്സിലേക്ക് കാൽഭാഗം ഇട്ടുകൊടുക്കാം. അതിനുമുകളിൽ കുറച്ച് ഐസ്ക്യൂബ്സ് ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം മാറ്റിവെച്ച മാങ്കോ പ്യൂരി അതിലേക്ക് ചേർത്ത് കൊടുക്കുക. കുറച്ച് തണുത്ത പാൽ കൂടി മിക്സ് ചെയ്ത് നല്ല തണുപ്പോടുകൂടി തന്നെ ഇത് സെർവ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല കിടിലൻ മംഗോ ബബിൾ ഡ്രിങ്ക് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks

Rate this post

Comments are closed.