ജാതിയും രാഷ്ട്രീയവും പ്രമേയമാക്കി എത്തിയ ‘ മണ്ടേല ‘; സിനിമ ആസ്വാദകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്…| Mandela Movie Malayalam

Mandela Movie Malayalam: വോട്ട് എന്ന അവകാശം എത്രത്തോളം വിലപ്പെട്ടതാണ്, ഇലക്ഷനും വോട്ടും വിഷയമാക്കി പല ഭാഷകളിൽ നമ്മൾ ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ പ്രമേയം കൊണ്ടും കഥാപാത്ര നിർമിതി കൊണ്ടും വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് മണ്ടേല.ഇലക്ഷന് തയ്യാറെടുക്കുന്ന സൂറക്കൊടി എന്ന ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ഗ്രാമത്തിലെ ആയിരത്തോളം വരുന്ന ജനങ്ങൾ ജാതി അടിസ്ഥാനമാക്കി രണ്ട് ചേരികളായി വേർതിരിച്ചിരിക്കുന്നു. ഈ ഗ്രാമത്തിൽ നിലവിലുള്ള പ്രസിഡണ്ട് രോഗ ബാധിതനാവുകയും അദ്ദേഹത്തിന്റെ തന്നെ രണ്ട് ആൺമക്കൾ ഇലക്ഷനിൽ മത്സരിക്കാൻ ഇറങ്ങുകയാണ്.

അതും രണ്ടു ജാതിയുടെ പേരിൽ ഓപ്പോസിറ്റ് നിന്നാണ് ഇവർ മത്സരിക്കാൻ എത്തുന്നത്. ഇതിനു കാരണമായി വരുന്നത് പ്രസിഡന്റിന്റെ 2 ഭാര്യമാരാണ്. ആ രണ്ടു ഭാര്യമാരുടെ രണ്ട് ആൺമക്കൾ ആണ് അവർക്കുള്ളത്. അവർ രണ്ട് ജാതിയിൽ നിന്നുള്ളവരാണ്. തുടർന്ന് ചിത്രത്തിൽ പ്രീപോളിങ് വർക്കിലൂടെ രണ്ട് സ്ഥാനാർഥികൾക്കും തുല്യമായ വോട്ടുകൾ ലഭിച്ചു. തുടർന്ന് ഇലക്ഷൻ അടുക്കുന്ന സമയമാകുമ്പോൾ വോട്ട് ലിസ്റ്റ് വരുന്നതും ആ കഥയിലേക്ക് വോട്ട് ലിസ്റ്റിൽ പേര് ചേർത്ത മണ്ടേല എന്ന യോഗി ബാബുവിന്റെ

കഥാപാത്രം എത്തുന്നതിലൂടെ കഥയുടെ ഗതി മാറുകയാണ്. ജാതിക്കും രാഷ്ട്രീയത്തിനും എല്ലാം ഉപരിയായി മനുഷ്യത്വമാണ് ഏറ്റവും വലുത് എന്ന് കാണിച്ചു തരുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമാണ് മണ്ടേല. ഈ കാലഘട്ടത്തിൽ ഒരുപാട് മുതൽമുടക്കിൽ കൊമേഷ്യൽ ചിത്രങ്ങൾ വരാറുണ്ട്. എന്നാൽ മണ്ടേല എന്നത് ഒരു ചെറിയ രീതിയിൽ ചെറിയൊരു കഥ പറഞ്ഞ് ക്യാൻവാസിലേക്ക് എത്തിക്കുന്ന ചിത്രമാണ് . വളരെ മികച്ച കഥയും സംവിധായകമികവും തിരക്കഥയും

ഈ ചിത്രത്തിന്റെതായി പറയാൻ സാധിക്കും. ഈ ചിത്രത്തിന്റെ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മഡോനെ അശ്വിൻ ആണ്. നവാഗതനായ സംവിധായകനാണെങ്കിൽ പോലും അതിന്റെ യാതൊരു ബുദ്ധിമുട്ടും ഈ ചിത്രത്തിൽ കാണാൻ സാധിക്കില്ല. ഒരുതവണയെങ്കിലും കാണേണ്ട ചിത്രങ്ങളിൽ ഒന്നാണ് മണ്ടേല. ഐഎംഡിബിയിൽ 8.4 റേറ്റിംഗ് ലഭിച്ച ചിത്രം കൂടിയാണ് മണ്ടേല.

Rate this post

Comments are closed.