അപാരമായ മനക്കരുത്തോടെ തന്റെ രോഗത്തെ അതിജീവിച്ച് മംമ്ത.!! Mamta Overcame Her Illness With Boldness Malayalam
Mamta Overcame Her Illness With Boldness Malayalam: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മംമ്ത, ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ്. ക്യാൻസറിനോട് പൊരുതി അപാരമായ മനക്കരുത്തോടെ ജീവിതം തിരിച്ചു പിടിച്ചയാളാണ് താരം. വ്യായാമത്തിന് ജീവിതത്തിൽ വളരെ പ്രാധാന്യം നൽകാറുണ്ടെന്നും, വ്യായാമത്തിനെ പ്രധാനപ്പെട്ട ഒന്നായിട്ടാണ് താൻ കാണുന്നതെന്നും പലയാവർത്തി മംമ്ത പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല അഡിക്ഷൻ എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്.
താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ക്യാൻസർ വീണ്ടും തന്നെ തളർത്താൻ ഒരുങ്ങുന്നു എന്ന ദുഃഖകരമായ വാർത്തയും താരം ഈയിടയായി പങ്കുവെച്ചിരുന്നു. തന്റെ രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ താൻ പോരാടി എന്നാൽ വീണ്ടും രോഗം തന്നിലേക്ക് അടുത്തപ്പോൾ പോരാട്ടങ്ങൾ അവസാനിപ്പിച്ചാലോ എന്ന് ഒരു നിമിഷം ചിന്തിച്ചുവെന്നും താരം പറയുന്നു. ചിട്ടയായ ഒരു ജീവിതശൈലി പിന്തുടർന്നിട്ടും തനിക്ക് രോഗം

പിടിപെട്ടു എന്നത് വളരെ വിഷമകരമാണ് ജീവിതത്തിൽ പ്രയാസമേറിയ നിമിഷത്തിൽ തനിക്ക് കരുത്തു പകർന്നത് തൻറെ മാതാപിതാക്കൾ ആയിരുന്നു. ഇപ്പോഴിതാ വീണ്ടും താൻ ജീവിതത്തോട് പൊരുതേണ്ട സാഹചര്യം വന്നെങ്കിലും ഒരു ഈശ്വരാധീനം പോലെ താൻ വീണ്ടും അതിനെ അതിജീവിച്ചിരിക്കുകയാണ്. 11 വർഷങ്ങൾക്കു മുൻപ് തനിക്ക് 24 വയസ്സ് പ്രായമുള്ളപ്പോൾ സിനിമാ മേഖലയിൽ തിളങ്ങുന്ന സമയത്ത് തനിക്ക് ആദ്യമായി അർബുദം ബാധിച്ചിരുന്നതെന്നും
അതിന് ശേഷം പൊരുതി നേടിയ ഈ ജീവിതത്തിൽ വീണ്ടും രോഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് താരം പ്രതീക്ഷിച്ചിരുന്നില്ല. ആർ.സി.സി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ വിഭവങ്ങൾ പരിമിതപ്പെട്ട കാലത്തെ അപേക്ഷിച്ച് ഇപ്പോൾ പല ന്യൂതനമായ ചികിത്സാരീതികളും ലഭ്യമാണെന്നും ആത്മവിശ്വാസത്തോടെ നമ്മൾ അതിനെ അതിജീവിക്കും എന്നുമുള്ള ഒരു സന്ദേശമാണ് താരം പങ്കുവെക്കുന്നത്. പൊരുതി നേടിയ ജീവിതത്തോട് തനിക്ക് പ്രണയമാണെന്നും മംമ്ത പറഞ്ഞു
Comments are closed.