ക്യാൻസർ ഒരു അപകടകാരി അല്ല കൃത്യസമയത്ത് തിരിച്ചറിയാൻ സാധിച്ചാൽ രക്ഷപ്പെടാം ; നടി മമതാ മോഹൻദാസ്.!! Mamta Mohandas About Cancer Survival Malayalam

Mamta Mohandas About Cancer Survival Malayalam: ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ കഴിവുകൾ തെളിച്ച് നിരവധി നായികമാരിൽ ഒരാളാണ് മമ്ത മോഹൻദാസ്. ഒരു നായിക മാത്രമല്ല നല്ലൊരു പിന്നണിഗായിക കൂടിയാണ് താരം. 2006 തെലുങ്കിലെ മികച്ച പിന്നണിഗായിക ക്കുള്ള അവാർഡ് മമ്ത മോഹൻദാസ് നേടിയിരുന്നു. 2010ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് നേടി.2005 ഹരിഹരൻ സംവിധാനം ചെയ്ത ആ യുഗം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം ചുവട് വയ്ക്കുന്നത്. ചിത്രം വലിയ വിജയമായില്ല എങ്കിലും മമ്ത അഭിനയിച്ച ഇന്ദിരാ എന്ന

കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടി.മമ്മൂട്ടി നായകനായ അഭിനയിച്ച ബസ് കണ്ടക്ടർ, സുരേഷ് ഗോപി നായകനായ ലങ്ക,ജയറാം നായകനായ മധുചന്ദ്രലേഖ മോഹൻലാലിനൊപ്പം ബാബാ കല്യാണി എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചു. മലയാളത്തിലെ എല്ലാ മുൻനിര താരങ്ങളുടെയും കൂടെ അഭിനയിച്ച നായിക എന്ന പേരും ഇതോടെ സ്വന്തമായി.മമ്ത എന്ന വ്യക്തി കാൻസറിനോട് പൊരുതി വിജയം നേടിയ ഒരാളാണ്. അതിൽ നിന്ന് തന്നെ ഒരു പബ്ലിക് ഇൻഫ്ലുവൻ എന്ന രീതിയിൽ മമ്തയ്ക്ക് വളർന്നു വരാൻ സാധിച്ചു.

താൻ തന്നെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വീഡിയോയാണ് താരം പങ്കുവെക്കുന്നത്. കൃത്യമായി സമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ സാധിക്കുമെങ്കിൽ ഏതൊരു ക്യാൻസറിൽ നിന്നും രക്ഷപ്പെടാം എന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്. ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന രോഗം ബ്രസ്റ്റ് ക്യാൻസർ ആണന്നും 60% ത്തോളം സ്ത്രീകൾ വളരെ വൈകിയാണ് ഇത് തിരിച്ചറിയുന്നത് എന്നും താരം വീഡിയോയിൽ പറയുന്നു.

ഡോക്ടർ ജോയ് മാമോഗ്രഫിയ ബ്രസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രമിന്റെ ഭാഗമായാണ് ഈ വീഡിയോ താരം അവതരിപ്പിച്ചിരിക്കുന്നത്. 10 സ്ത്രീകൾക്ക് അവരുടെ പിറന്നാളിനോടനുബന്ധിച്ച് ഈ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള എല്ലാ കാര്യങ്ങളും നടിമമ്ത നേരിട്ട് ചെയ്തുകൊടുക്കുന്നു എന്നും വീഡിയോയിൽ പറയുന്നുണ്ട്. ഈയൊരു പ്രോഗ്രാം വളരെയധികം ഉപകാരപ്രദം ആകുമെന്ന് താരം പറയുന്നു. നിങ്ങൾക്ക് ഒപ്പം ഞാനും ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

Comments are closed.