മമ്മുക്കയ്ക്ക് കിടിലൻ സർപ്രൈസുമായി കുഞ്ചാക്കോ ബോബനും പ്രിയയും.. പിറന്നാൾ കേക്കിൽ നിറഞ്ഞു നിൽക്കുന്ന കിടിലൻ സർപ്രൈസുകൾ.!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മുട്ടി. മമ്മൂട്ടി എന്നാൽ സിനിമാപ്രേമികൾക്ക് വികാരമാണ് എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി ആളുകൾ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.. രാവിലെ മുതൽക്കു തന്നെ എല്ലാവരുടെയും സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മുക്ക.

എഴുപതാം പിറന്നാളിന്റെ നിറവിലും യുവത്വത്തിന് തീർത്തും ഹരമായി മാറിയ മമ്മുക്കയുടെ പിറന്നാൾ ആരാധകർ ഏറെ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. മമ്മുക്കയ്ക്ക് ആശംസകളുമായുള്ള ലാലേട്ടന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോബോബനും പ്രിയയും മമ്മുക്കയ്ക്ക് ഒരുക്കിയിരിക്കുന്ന സർപ്രൈസാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.


പ്രിയ തയ്യാറാക്കിയിട്ടുള്ള കേക്കും അതിന്റെ ചിത്രങ്ങളും അതിനോടൊപ്പം തന്നെ ചാക്കോച്ചൻ നൽകിയിട്ടുള്ള കുറിപ്പും ഒക്കെയാണ് ഇപ്പോൾ താരം. മമ്മൂക്ക വീടിനകത്തെ സോഫയിൽ ഇരിക്കുന്ന ഒരു ചിത്രം കുറച്ചു ദിവസങ്ങൾക് മുൻപ് താരം പങ്കുവെച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ചിത്രത്തോട് കൂടിയ ഒരു കേക്ക് ആണിത്.

കേക്കിൽ മമ്മുക്കയുടെ ഈ ഒരു ചിത്രത്തിന് പുറമെ മമ്മൂക്കയുടെ പഴയകാല കുടുംബചിത്രങ്ങളും വിവാഹ ചിത്രവും അവാർഡുകളും എല്ലാം ഒരുക്കിയിട്ടുണ്ട്. Tina Avira’s Signature Cakes ആണ് ഈ ഒരു മനോഹരമായ കേക്ക് നിർമിച്ചിരിക്കുന്നത്. എന്തായാലും കിടിലൻ സർപ്രൈസുമായാണ് ഇപ്രാവശ്യ പ്രിയയും കുഞ്ചാക്കോ ബോബനും എത്തിയിട്ടുള്ളത്.

Comments are closed.