ഇച്ചാക്കക്ക് ജന്മദിനാശംസകൾ നൽകികൊണ്ട് മോഹൻലാൽ.. മമ്മൂക്കയ്ക്ക് ലാലേട്ടന്റെ പിറന്നാൾ സർപ്രൈസ്.!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മുട്ടി. മമ്മൂട്ടി എന്നാൽ സിനിമാപ്രേമികൾക്ക് വികാരമാണ് എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി ആളുകൾ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.. മമ്മൂക്കയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്ന ലാലേട്ടന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രിയപ്പെട്ട ഇച്ചാക്ക , ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദര, നിർവിശേഷമായ വാത്സല്യം കൊണ്ടും, ജേഷ്ഠ തുല്യമായ കരുതൽ കൊണ്ടും ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാവിധ ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക.


അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ആഘോഷിക്കുന്നു. ഇതുപോലെ ഒരു പ്രതിഭക്കൊപ്പം ജീവിക്കാൻ കഴിയുന്നു എന്നുള്ളത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തി മുദ്ര പതിപ്പിച്ച ഇച്ചാക്കക്ക് ഒപ്പം എന്റെയും പേര് വായിക്കപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. നാല് പതിറ്റാണ്ടിന് ഇടയിൽ ഞങ്ങൾ ഒന്നിച്ചത് അമ്പത്തിമൂന്ന് സിനിമകളിൽ.

ഒന്നിച്ചു നിർമ്മിച്ചത് അഞ്ചു സിനിമകൾ. ഇതൊക്കെ വിസ്മയം എന്നെ കരുതാൻ കഴിയൂ. ലോകത്ത് ഒരു ഭാഷയിലും ഇത്തരത്തിൽ ഒരു ചലച്ചിത്ര കൂട്ടായ്മ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെറുത്തതിനെക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ഈ ജേഷ്ഠ സഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് താരം തന്റെ ആശംസകൾ അറിയിച്ചിരിക്കുന്നത്.

Comments are closed.